x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈ​വ​പ്ലേ​റ്റി​ലും വ്യാ​ജ​ന്‍

ജൈ​വ​പ്ലേ​റ്റി​ലും വ്യാ​ജ​ന്‍
Published: July 14, 2026 05:02 AM IST | Updated: July 14, 2026 05:02 AM IST

മ​ല​പ്പു​റം: വി​രു​ന്നു​സ​ദ്യ​ക​ളി​ല്‍ നി​റ​ച്ചു​ണ്ണു​മ്പോ​ള്‍ പ​ല​പ്പോ​ഴും രു​ചി​ക്കൊ​പ്പം ഉ​ള്ളി​ലെ​ത്തു​ന്ന​ത് മാ​ര​ക വി​ഷാം​ശം. ബ​യോ​ഗ്രേ​ഡ​ഡ് ഇ​ക്കോ ഫ്ര​ണ്ട് ലി ​പ്ലേ​റ്റു​ക​ള്‍ അ​ഥ​വാ ബ​യോ പ്ലേ​റ്റു​ക​ളി​ലെ ഗു​ണ​മേ​ന്മ​യും വി​ല​യും കു​റ​ഞ്ഞ​വ​യാ​ണ് പു​തി​യ ആ​രോ​ഗ്യ ഭീ​ഷ​ണി. ചോ​റാ​യാ​ലും ബി​രി​യാ​ണി ആ​യാ​ലും സ​ദ്യ​ക​ളി​ലെ വി​ശി​ഷ്ടാ​തി​ഥി ഇ​ന്ന് ഈ ​ത​ളി​ക​ക​ളാ​ണ്. വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം ത​ളി​ക​ക​ളും വാ​ഴ​യി​ല​യ്ക്ക് സ​മാ​ന​മാ​യ ഷീ​റ്റു​ക​ളും രു​ചി​ക്കൊ​പ്പം പ​ക​രു​ന്ന​ത് മാ​ര​ക​വി​ഷാം​ശ​ങ്ങ​ളാ​ണെ​ന്ന് സ​ദ്യ​യു​ണ്ണു​ന്ന വ​ര്‍ തി​രി​ച്ച​റി​യു​ന്നി​ല്ല.

പ്ലേ​റ്റു​ക​ളി​ലെ മെ​ഴു​ക് പോ​ലു​ള്ള പ്ലാ​സ്റ്റി​ക് കോ​ട്ടി​ംഗാ​ണ് പ്ര​ധാ​ന അ​പ​ക​ടം. ചൂ​ടു​ള്ളതോ എ​ണ്ണ​മ​യ​മു​ള്ളതോ ​ആ​യ ഭ​ക്ഷ​ണം വി​ള​മ്പു​മ്പോ​ള്‍ സൂ​ക്ഷ്മ​പ്ലാ​സ്റ്റി​ക്കി​ന്‍റെ അം​ശം ഉ​ള്ളി​ലെ​ത്താ​ന്‍ സാ​ധ്യ​ത അ​ധി​ക​മാ​ണ്. മെ​ഴു​കു​പോ​ലു​ള്ള പു​റംപാ​ളി പോ​ളി എ​ത്തി​ലി​നാ​ണ്. അ​മ്ല​സ്വ​ഭാ​വ​മു​ള്ള ആ​ഹാ​ര​വും ചൂ​ടു​ള്ള​തും എ​ണ്ണ​മ​യ​മു​ള്ള ക​റി​ക​ളും പ്ര​തി​പ്ര​വ​ര്‍​ത്തി​ച്ച് വി​ഷാം​ശ​മാ​കു​ന്നു. നി​ര്‍​മാ​താ​ക്ക​ള്‍ ചി​ല​പ്പോ​ള്‍ ഫോ​റ​വ​ര്‍ കെ​മി​ക്ക​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ പ്ലേ​റ്റ് ചൂ​ടാ​വു​മ്പോ​ള്‍ ഇ​വ​യും ആ​ഹാ​ര​ത്തി​ല്‍ ക​ല​രും. മൈ​ക്രോ​വേ​വി​ലും ഈ ​പ്ലേ​റ്റു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​ത്ത​രം ത​ളി​ക​ക​ളെ ഭ​ക്ഷ​ണ​പ്പ​ന്ത​ലി​ലെ അ​നി​വാ​ര്യ​സാ​ന്നി​ധ്യ​മാ​ക്കി​യ​ത്. വാ​ഴ​യി​ല​യും പാ​ള​പ്ലേ​റ്റും കി​ട്ടാ​താ​യ​തും ഇ​വ​യു​ടെ പ്ര​ചാ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കി. ഇ​ത് മു​ത​ലെ​ടു​ത്താ​ണ് നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യും വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി കീ​ഴ​ട​ക്കി​യ​ത്. വാ​ങ്ങു​ന്ന​വ​ര്‍​ക്കും വി​ള​മ്പു​ന്ന​വ​ര്‍​ക്കും ക​ഴി​യ് ക്കു​ന്ന​വ​ര്‍​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ​ബോ​ധ​മി​ല്ലാ​ത്ത​ത് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളും മ​റ്റും റെ​യ്ഡ് ചെ​യ്ത് പി​ഴ ഈ​ടാ​ക്കു​ന്ന ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളും ബ​യോ പ്ലേ​റ്റു​ക​ളെ തൊ​ട്ടി​ട്ടി​ല്ല.

ക​രി​മ്പി​ന്‍ച​ണ്ടി അ​ഥ​വാ ബ​ഗാ​സ് ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ സൗ​ഹൃ​ദ പ്ലേ​റ്റു​ക​ളി​ല്‍ ആ​രോ​ഗ്യ ഭീ​ഷ​ണി കു​റ​വാ​ണ്.ഉ​യ​ര്‍​ന്ന ചൂ​ടി​ലും എ​ണ്ണ​മ​യ​ത്തി​ലും ഇ​വ രാ​സ​വ​സ്തു​ക്ക​ള്‍ പു​റ​ത്തു​വി​ടു​മെ​ന്ന് പേ​ടി​ക്കേ​ണ്ട.​ ഇ​വ വാ​ങ്ങു​മ്പോ​ള്‍ ബി​പി​എ ഫ്രീ, ​പി എ​ഫ്എഎ​സ് ഫ്രീ ​എ​ന്നീ സു​ര​ക്ഷാ ലേ​ബ​ല്‍ ഉ​ണ്ടോ​യെ​ന്ന് നോ​ക്കി ഉ​റ​പ്പു വ​രു​ത്തു​ന്ന​തും പ്ര​യോ​ജ​ന​പ്പെ​ടും.

ഉ​പ​യോ​ഗ​ശേ​ഷം വെ​ളി​മ്പ​റ​മ്പു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും വ​ലി​ച്ചെ​റി​യു​ന്ന ഇ​ത്ത​രം പ്ലേ​റ്റു​ക​ള്‍ ഭൂ​മി​യ്ക്കും പ​രി​സ്ഥി​തി​ക്കും ഒ​രു പോ​ലെ ഭീ​ഷ​ണി​യാ​ണ്. സ്വ​യം വി​ഘ​ടി​ക്കാ​ന്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല ആ​വ​ശ്യ​മാ​യ​തും കാ​ല താ​മ​സ​വു​മാ​ണ് പ്ര​ശ്‌​നം.

Tags :

Recent News

Corehub Up