x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൗ​സ്‌​ബോ​ട്ടി​ൽ​നി​ന്ന് കാ​യലി​ൽ വീ​ണ യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 15, 2026 11:11 PM IST | Updated: July 15, 2026 11:11 PM IST

ശരണ്യ

ആ​ല​പ്പു​ഴ: ഹൗ​സ്‌​ബോ​ട്ടി​ൽ​നി​ന്ന് കാ​യലി​ൽ വീ​ണ യു​വ​തി മ​രി​ച്ചു. ന​ഗ​ര​ത്തി​ലെ സ്പാ ​ജീ​വ​ന​ക്കാ​രി​യും ത​മി​ഴ​നാ​ട് വെ​ള്ളൂ​ർ സ്വ​ദേ​ശി​നി​യു​മാ​യ ശ​ര​ണ്യ രാ​ധാ​കൃ​ഷ്ണ​നാ​ണ് (34) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.50നാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള അ​ഞ്ചു യു​വാ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ശ​ര​ണ്യ​യും അ​സം സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു യു​വ​തി​യും ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ്‌​ബോ​ട്ട് സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​ത്.
പു​ന്ന​മ​ട​യി​ലെ ഒ​രു സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​ക​ളാ​ണ് യു​വ​തി​ക​ൾ. സ്പാ​യി​ലെ​ത്തി​യ യു​വാ​ക്ക​ൾ​ക്കൊ​പ്പം ഹൗ​സ്ബോ​ട്ടി​ൽ സ​ഞ്ച​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

രാ​ത്രി​യി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​ര​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​ര​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ രാ​ത്രി​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ഹൗ​സ്‌​ബോ​ട്ടി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ യു​വ​തി കാ​യ​ലി​ലേ​ക്കു വീ​ഴു​കയാ​യി​രു​ന്നു. ഇ​ത് ക​ണ്ട മൂ​ന്ന് ഹൗ​സ്‌​ബോ​ട്ട് ജീ​വ​ന​ക്കാ​ർ കാ​യ​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​മ​റി​ഞ്ഞ് നോ​ർ​ത്ത് പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വീ​ണ്ടും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് യു​വ​തി​യു​ടെ മൃ​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​തദേ​ഹം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Tags : Local News Nattuvishesham Woman dies falling from houseboat

Recent News

Corehub Up