വനസംരക്ഷണസമിതി വാർഷികയോഗം
കൊന്നക്കാട്: മൈക്കയം വനസംരക്ഷണസമിതി വാർഷികയോഗം കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. പി.ജി. ദേവ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എംജി സർവകലാശാല ബിഎഡ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ അലീന റാണി ജോർജ്, പ്ലസ്ടുവിന് ഫുൾ എപ്ലസ് നേടിയ അനൂപ ബിജു, കേരള സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡ് നേടിയ വിഷ്ണു ബാലകൃഷ്ണൻ എന്നിവരെ അനുമോദിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, പഞ്ചായത്തംഗങ്ങളായ കുഞ്ഞിരാമൻ, മിനി മാത്യു, ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രൻ, ടി.കെ. നിഷ, കോട്ടഞ്ചേരി വനസംരക്ഷണ സമിതി പ്രസിഡന്റ് ഷോണി കെ. ജോർജ്, ടി.പി. തമ്പാൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.ജി. ദേവ്- പ്രസിഡന്റ്, ജിൻസി ജോസഫ്- വൈസ് പ്രസിഡന്റ്, ടി.കെ. നിഷ- സെക്രട്ടറി.
Tags : Nattuvishesham Local News Forest Conservation