x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റാ​ർ - പു​തു​ക്ക​ട റോ​ഡി​ൽ ബി​എം​ബി​സി ടാ​റിം​ഗ് ആ​രം​ഭി​ച്ചു


Published: July 18, 2026 03:53 AM IST | Updated: July 18, 2026 03:53 AM IST

ചി​റ്റാ​ർ: ചി​റ്റാ​ർ - പു​തു​ക്ക​ട റോ​ഡി​ൽ ചി​റ്റാ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് - മ​ണ​ക്ക​യം പാ​ലം വ​രെ​യു​ള്ള റോ​ഡി​ൽ ബി​എം ആ​ൻ​ഡ് ബി​സി സ​ങ്കേ​തി​ക വി​ദ്യ​യി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ദി​ച്ചു.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ബ​ജ​റ്റ് വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച ര​ണ്ടു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

നാ​ല് പു​തി​യ ക​ലു​ങ്കു​ക​ൾ, കോ​ൺ​ക്രീ​റ്റ് നീ​ർ​ച്ചാ​ലു​ക​ൾ, അ​പ​ക​ട​ക​ര​മാ​യ മേ​ഖ​ല​ക​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി, ക്രാ​ഷ് ബാ​രി​യ​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ച് 10 മീ​റ്റ​ർ വീ​തി​യി​യി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്.

ചി​റ്റാ​ർ, റാ​ന്നി - പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. കോ​ന്നി ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​മ്പ​യ്ക്കും എ​രു​മേ​ലി​യി​ലേ​ക്കും ഈ ​റോ​ഡി​ലൂ​ടെ വേ​ഗ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യും.

ക​ഴി​ഞ്ഞ ദി​വ​സം ചി​റ്റാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ എം​എ​ൽ​എ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​മേ​റി​യ​ത്.

ചി​റ്റാ​ർ പ​ഴ​യ സ്റ്റാ​ൻ​ഡ് മ​ണ​ക്ക​യം ഭാ​ഗം ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ​ത​ന്നെ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടു​ള്ള ചി​റ്റാ​ർ പ​ഞ്ചാ​യ​ത്ത് പ​ടി മ​ണ​ക്ക​യം പാ​ലം വ​രെ​യു​ള്ള റോ​ഡി​ൽ ടാ​റിം​ഗ് ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up