ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തിലുള്ള 380-ാമത് വീടിന്റെ താക്കോൽദാനച്ചടങ്ങ് വീടിന്റെ സ്പോൺസർ പ്രതിഭയുടെ സഹോദരൻ ദീപക് സിറിയക് പീറ്റർ ഉദ്ഘാടനം ചെയ്യ
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ നേതൃത്വം നൽകുന്ന ഭവനദാന സംരംഭത്തിലെ 380- ാമത് വീട് വർക്കല ചൊന്നിയൂർ സ്വദേശി സുനിൽ കുമാറിനു നൽകി.
ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സ്വന്തം സ്ഥലത്ത് കഴിയുന്ന നിരാലംബരും രോഗികളും സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങൾക്കാണ് ഡോ. സുനിൽ മുൻകൈയെടുത്ത് ഭവനങ്ങൾ നിർമിച്ചു നൽകുന്നത്.
ബ്ലഡ് കാൻസർ ബാധിതനായ സുനിൽകുമാറിനും കുടുംബത്തിനുമായി നൽകിയ വീട് പുന്നൂസ് തച്ചേട്ടിന്റെയും പ്രതിഭാ തച്ചേട്ടിന്റെയും സഹായത്തിൽ നിർമിച്ചതാണ്.
പുന്നൂസിന്റെയും മകളുടെയും ജന്മദിന സമ്മാനമായാണ് വീട് നിർമാണം പൂർത്തീകരിച്ചത്.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രതിഭയുടെ സഹോദരൻ ദീപക് സിറിയക് പീറ്റർ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു ഭവനം നിർമിക്കാനാകാതെ രോഗബാധിതനായ സുനിൽകുമാർ ഭാര്യയോടും രണ്ട് പെൺകുഞ്ഞുങ്ങളോടുമൊപ്പം കഴിയുകയായിരുന്നു. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിൽ കഴിയുന്ന സുനിൽകുമാർ നാട്ടുകാരുടെ കാരുണ്യത്താലാണ് ചികിത്സ നടത്തിയിരുന്നത്.
ചടങ്ങിൽ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സനിൽ കുമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, സിയാര ചെറുബിം, റോബിൻ കൃഷ്ണൻ, ശിവരാജൻ എന്നിവർ പ്രസംഗിച്ചു.