കുഴിത്തൊളു ദീപ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി സ്കൂൾ മാനേജർ ഫാ. തോമസ് കപ്യങ്കൽ ഉദ്ഘാടനം ചെയ്യുന്നു
കുഴിത്തൊളു: ദീപ ഹൈസ്കൂളിൽ ദീപിക ബാലജനസഖ്യം പ്രവർത്തനോദ്ഘാടനവും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനവും സ്കൂൾ മാനേജർ ഫാ. തോമസ് കപ്യാങ്കൽ, ദീപിക ഏരിയാ മാനേജർ അഖിൽ ടി. ജിയോ എന്നിവർ ചേർന്ന് നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് റാണി ജോർജ്, ചേറ്റുകുഴി ലയൺസ് ക്ലബ് പ്രസിഡന്റ് രഘുനാഥ്, ലയൺസ് ക്ലബ് അംഗങ്ങൾ, ജോർജ്കുട്ടി പ്രിയം കാറ്ററിംഗ്, അഗസ്റ്റിൻ കുറുമണ്ണ്, ഡിസിഎൽ സ്കൂൾ കോ-ഓർഡിനേറ്റർ ആശ മാത്യൂസ്, സിസ്റ്റർ സോണിയ മാത്യു, എംപിടിഎ പ്രസിഡന്റ് സരിത വിനോദ്, വിദ്യാർഥി പ്രതിനിധികളായ ശ്രീഹരി ടി. ഷൈൻ, അൽഫോൻസാ ജോസഫ്, ഡിജു എൻ. ബിജു, പേൾ എലിസബത്ത് റോയ്, ലിയോണ ലിജോ, ടീനാമോൾ തോമസ്, ജോ ആൻ ജോസഫ് എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Deepika Namdu Language Program Deepa HS