ട്രാൻസ്ഫോർമർ കാടുപടലങ്ങളാൽ മൂടപ്പെട്ട നിലയിൽ.
കട്ടപ്പന: നഗരസഭാ സ്റ്റേഡിയത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അപകടഭീഷണി ഉയർത്തി വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമർ.
ട്രാൻസ്ഫോമർ കാടുപടലങ്ങളാൽ മൂടപ്പെട്ട നിലയിലാണ്. സദാസമയവും വൈദ്യുതി പ്രവാഹം ഉള്ള ട്രാൻസ്ഫോർമറിൽ കാടുപടലങ്ങൾ പടർന്നു പിടിച്ചിരിക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
മഴ പെയ്യുന്ന സാഹചര്യത്തിൽ ഇതിന്റെ സമീപത്തുകൂടി കടന്നുപോകുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്. സ്റ്റേഡിയത്തിൽ രാവിലെയും വൈകുന്നേരവുമായി യുവാക്കൾ ഉൾപ്പെടെയുള്ളവർ വിനോദങ്ങളിൽ ഏർപ്പെടുന്നതാണ്.
Tags : Local News Nattuvishesham Transformer Overgrown with Vegetation