ബാബു
അഗളി: അഞ്ചുലിറ്റർ നാടൻ ചാരയുമായി ഒരാളെ അഗളി പോലീസ് അറസ്റ്റുചെയ്തു. അട്ടപ്പാടി കക്കുപ്പടി ഉന്നതിയിലെ ബാബു (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി പത്തരയോടെ കക്കുപ്പടി ഉന്നതിയിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി എ. അബ്ദുൽ റാഷി ഐപിഎസിന്റെ നിർദേശപ്രകാരം അഗളി ഡിവൈഎസ്പി ജിംപോളിന്റെ നേതൃത്വത്തിൽ പോലീസും അഗളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന വാറ്റുചാരായം വില്പനയ്ക്കായി എത്തിച്ചതാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡുചെയ്തു.
Tags : Local News Nattuvishesham domestic liquor