അബ്ദുള്‍ ഷഹീദ്, സി.എച്ച്.ഹൃദ്യ, അര്‍ച്ചന മോഹനൻ
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല എംഎ ഹിസ്റ്ററി പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കുകളും പടന്നക്കാട് നെഹ്റു കോളജിലെ വിദ്യാര്‍ഥികള്‍ക്ക്. എം.പി.അബ്ദുള്‍ ഷഹീദ്, സി.എച്ച്.ഹൃദ്യ, അര്‍ച്ചന മോഹന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയത്.
കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ബി.ഹുസൈന്-സി.ഖദീജ ദമ്പതികളുടെ മകനാണ് അബ്ദുള്‍ ഷഹീദ്. ഉദുമ ബേവൂരിയിലെ സി.എച്ച്.ഹരിദാസ്-പി.കെ.രജനി ദമ്പതികളുടെ മകളാണ്് ഹൃദ്യ. കരിവെള്ളൂരിലെ മോഹനന്-വിനീതകുമാരി ദമ്പതികളുടെ മകളാണ് അര്‍ച്ചന.
Tags : Local News Nattuvishesham MA History Ranks for Nehru College