പാറശാല: ഇരുചക്രവാഹനത്തിൽ ബസിടിച്ചു യുവതി മരിച്ചു. ഇന്നലെ രാവിലെ പത്തോടെ പഴയ ഉച്ചക്കടയിലായിരുന്നു സംഭവം. ഉച്ചക്കട പുല്ലുവെട്ടി വീട്ടിൽ രാജന്റെ ഭാര്യ ഷെറീബ (40)യാണ് മരിച്ചത്.
രാജനുമൊത്തു ഇരുചക്ര വാഹനത്തിൽ പോകവേ പുറകിൽ നിന്നും വരുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഭർത്താവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബസ് ഇരുചക്ര വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഷെറീബയുടെ മക്കൾ: ആഷിക,ആഷിക് .
Tags : woman riding bike with her husband