പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ നിലയിൽ.
നെടുമങ്ങാട്: പൂവത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഇടവഴിയിലൂടെ തടി കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് വീടിനുമുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്.
പൂവത്തൂർ നിധിക്കുന്ന് ഗിരിജ ഭവനിൽ ഗിരിജ(58)യാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. വീടിനുള്ളിൽ കട്ടിലിൽ കിടക്കുകയായിരുന്ന ഗിരിജയുടെ വീടിന്റെ ഒരുവശത്തേക്ക് പിക്കപ്പ് വാൻ മറിയുകയായിരുന്നു. വാനിന്റെ ഇടിയുടെ ആഘാതത്തിൽ വീടിന്റെ ചുവർ തകർന്നു ഗിരിജയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഗിരിജയുടെ തലയ്ക്ക് ഗുരുതരമായ ചതവേൽക്കുകയും മൂക്കിനു പരിക്കേൽക്കുക യും കൈ ഒടിയുകയും ചെയ് തു. ഉടൻതന്നെ നാട്ടുകാർ ഗിരി ജയെ വേങ്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Nattuvishesham LocalNews