പ്രതീകാത്മക ചിത്രം
ആലപ്പുഴ: വായനമാസാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ എന്റെ പുസ്തകം ജില്ലാതല പുസ്തകാസ്വാദന റീൽ മല്‍സരത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. എട്ടാംക്ലാസ് മുതൽ പ്ലസ് ടു വരെയും കോളജ് വിദ്യാർഥികൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. അടുത്തകാലത്ത് വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഒന്നരമിനിട്ടില്‍ കവിയാത്ത ഒരു ആസ്വാദന റീൽ വീഡിയോ തയാറാക്കി ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വാട്സാപ്പ് നമ്പറിലേക്ക് (9074594578) അയയ്ക്കുകയാണ് വേണ്ടത്.
അയയ്ക്കുന്നയാളുടെ പേരും വിലാസവും വിഭാഗവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. രണ്ടു വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച രണ്ടു സ്ഥാനക്കാര്‍ക്ക് സമ്മാനവും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും. അവസാന തീയതി 17ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251349.
Tags : Local News Nattuvishesham My Book Reel Competition