എടക്കര ബസ് സ്റ്റാന്‍ഡിലെ കുഴിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ.
എടക്കര: എടക്കര ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കുഴിയില്‍ വാഴനട്ട് ഡിവൈഎഫ്ഐ പ്രതിഷേധം. ഗ്രാമപഞ്ചായത്ത് ഭരണസമിതി അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ചാണ് ബസ് സ്റ്റാന്‍ഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചത്.എടക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം എ. അനസ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഷഹദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സജി കാരിപ്പറമ്പന്‍, സനല്‍ പാര്‍ലി, സി.ടി. സലീം, എം. ഷാജി, ജുബിന്‍ ജാസ്, ലുക്മാന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews