x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നല്ല സമരായരായി അ​ധ്യാ​പി​ക​മാ​ര്‍

വെബ് ഡെസ്ക്
Published: July 17, 2026 11:45 PM IST | Updated: July 17, 2026 11:45 PM IST

മെ​​ര്‍​ലി​​ന്‍ vഫി​​ലി​​പ്പ്, മെ​​ർ​​ലി​​ന്‍ വി. ​​സൗ​​മ്യ

കോ​​ട്ട​​യം: ബൈ​​ക്ക് മ​​റി​​ഞ്ഞു പ​​രി​​ക്കേ​​റ്റു ര​​ക്തം വാ​​ര്‍​ന്നു റോ​​ഡ​​രി​​കി​​ല്‍ കി​​ട​​ന്നി​​രു​​ന്ന യു​​വാ​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് അ​​ധ്യാ​​പി​​ക​​മാ​​ര്‍. പ​​ങ്ങ​​ട എ​​സ്എ​​ച്ച് ഹൈ​​സ്‌​​കൂ​​ളി​​ലെ ഹെ​​ഡ്മി​​സ്ട്ര​​സ് മെ​​ര്‍​ലി​​ന്‍ ഫി​​ലി​​പ്പ്, അ​​ധ്യാ​​പി​​ക മെ​​ര്‍​ലി​​ന്‍ വി. ​​സൗ​​മ്യ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് നെ​​ടും​​കു​​ന്നം സ്വ​​ദേ​​ശി സു​​ജി​​ത്തി(25)​​നെ ക​​റു​​ക​​ച്ചാ​​ലി​​ലെ മേ​​ഴ്‌​​സി ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 14നു ​​വൈ​​കു​​ന്നേ​​രം 4.30നു ​​മൈ​​ലാ​​ടി -നെ​​ടു​​ങ്കു​​ന്നം റോ​​ഡി​​ലെ ക​​ല​​വ​​റ​​പ്പ​​ടി​​യി​​ലാ​​ണ് സം​​ഭ​​വം.

ഇ​​വ​​ര്‍ കാ​​റി​​ല്‍ വ​​രു​​മ്പോ​​ഴാ​​ണ് ആ​​ള്‍​ക്കൂ​​ട്ടം ക​​ണ്ട​​ത്. ഈ ​​സ​​മ​​യം ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് സ്‌​​കൂ​​ളി​​ലെ അ​​ധ്യാ​​പി​​ക സോ​​ണി​​യ ജോ​​സ​​ഫി​​നെ കൂ​​ടി ക​​ണ്ട​​തോ​​ടെ ഇ​​വ​​ര്‍ കാ​​ർ നി​​ര്‍​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് യു​​വാ​​വ് ര​​ക്തം വാ​​ര്‍​ന്നു റോ​​ഡി​​ല്‍ കി​​ട​​ക്കു​​ന്ന​​തു ക​​ണ്ട​​ത്. ചു​​റ്റു​​പാ​​ടും നി​​ര​​വ​​ധി പേ​​ര്‍ കൂ​​ട്ടം​​കൂ​​ടി നി​​ന്നി​​രു​​ന്നു​​വെ​​ങ്കി​​ലും യു​​വാ​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്കാ​​ന്‍ ആ​​രും ത​​യാ​​റാ​​യി​​ല്ല.

ഈ ​​സ​​മ​​യ​​ത്ത് അ​​ധ്യാ​​പി​​ക​​യാ​​യ സോ​​ണി​​യ ജോ​​സ​​ഫ് പ​​രി​​ക്കേ​​റ്റ​​യാ​​ള്‍​ക്കു വെ​​ള്ളം ന​​ല്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നു പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ ര​​ഞ്ജി​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പ​​രി​​ക്കേ​​റ്റ​​യാ​​ളെ താ​​ങ്ങി​​പ്പി​​ടി​​ച്ചു കാ​​റി​​ല്‍ ക​​യ​​റ്റി സ​​മീ​​പ​​ത്തു​​ള്ള മേ​​ഴ്‌​​സി ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു. തു​​ട​​ര്‍​ന്നു പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ ന​​ല്കി​​യ​​പ്പോ​​ഴേ​​ക്കും സു​​ജി​​ത്തി​​ന്‍റെ സു​​ഹൃ​​ത്തു​​ക്ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ളു​​വ​​ര്‍ എ​​ത്തി​​ച്ചേ​​ര്‍​ന്നി​​രു​​ന്നു.

ത​​ല​​യ്ക്കു​​ള്‍​പ്പെ​​ടെ പ​​രി​​ക്കേ​​റ്റ​​തി​​നാ​​ല്‍ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി യു​​വാ​​വി​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും പി​​ന്നീ​​ട് പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും മാ​​റ്റി. അ​​ധ്യാ​​പി​​ക​​മാ​​ര്‍ വ്യാ​​ഴാ​​ഴ്ച പാ​​മ്പാ​​ടി ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി സു​​ജി​​ത്തി​​നെ സ​​ന്ദ​​ര്‍​ശി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​ല​​ക്ട്രീ​​ഷ​​നാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ് സു​​ജി​​ത്ത്. സം​​ഭ​​വ​​മ​​റി​​ഞ്ഞ പ​​ങ്ങ​​ട എ​​സ്എ​​ച്ച് സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​സി​​റി​​ള്‍ കൈ​​ത​​ക്ക​​ളം എം​​സി​​ബി​​എ​​സ് അ​​ധ്യാ​​പി​​ക​​മാ​​രെ അ​​ഭി​​ന​​ന്ദി​​ച്ചു.

Tags : Local News Nattuvishesham Teachers Good Samaritans

Recent News

Corehub Up