x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുന്നേൽ എഴുവച്ചിറയിലെ ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ


Published: July 17, 2026 05:06 AM IST | Updated: July 17, 2026 05:06 AM IST

ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ന്നേ​ൽ എ​ഴു വ​ച്ചി​റ ക​വ​ല​യി​ലെ ക​ലു​ങ്കി​ന്‍റെ അ​ടി​വ​ശത്തെ കോൺക്രീറ്റ് ദ്രവിച്ച് തുരുന്പുകന്പികൾ പുറത്തുവന്ന നിലയിൽ.

ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ന്നേ​ൽ എ​ഴു​വ​ച്ചി​റ ക​വ​ല​യി​ലെ ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ല​ങ്ങാ​ട് കു​ന്നേ​ൽ​പ​ള്ളി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി​യി​ലു​ള്ള ക​ലു​ങ്ക് പാ​ല​മാ​ണ് കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് വ​ള​രെ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി പ​ള്ളി ക​മ്മി​റ്റി​യും നാ​ട്ടു​കാ​രും നി​ര​ന്ത​ര​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളുമെടുത്തില്ല.

മ​ന്ത്രി​ വി.​ഇ.​ അ​ബ്ദു​ൾ ഗ​ഫൂ​റി​ന് ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ളി ക​മ്മി​റ്റി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് നി​വേ​ദ​നം ന​ൽ​കി​യിരുന്നു. പെ​രി​യാ​ർ​വാ​ലി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേശം ന​ൽ​കു​ക​യും ചെ​യ്തു.

പാ​ലം വീ​തി കൂ​ട്ടി പു​തു​ക്കി പ​ണി​യു​ക മാ​ത്ര​മ​ല്ല ക​നാ​ലി​ന്‍റെ സൈ​ഡി​ലു​ള്ള, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യ ഭാ​ഗ​ത്ത് കൈ​വ​രി​ക​ൾ പി​ടി​പ്പി​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ളും എ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ്ര​ത്യേ​കം നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ആ​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി ജോ​ളി, കെ.​വി.​ പോ​ൾ, ഡോ. ​വി​ജേ​ഷ് വി​ജ​യ​ൻ, കു​ന്നേ​ൽ പ​ള്ളി വി​കാ​രി ഫാ. ​ജൂ​ലി​യ​സ് ക​റു​ക​ന്ത​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ജോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സു​നി​ൽ തി​രു​വാ​ലൂ​ർ, പെ​രി​യാ​ർ​വാ​ലി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തുടങ്ങിയവ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up