കാലടി : വിജ്ഞാപനം വൈകിയതിനാൽ സ്തംഭനാവസ്ഥയിലായിരുന്ന പഴയ അങ്കമാലി - കുണ്ടന്നൂർ ദേശീയപാത നിർമാണ ചർച്ചകൾ വീണ്ടും സജീവമാകുന്നു. കാലടി പഞ്ചായത്തിലെ മറ്റൂർ , കാഞ്ഞൂർ പഞ്ചായത്തിലെ വടക്കുംഭാഗം വില്ലേജ് പ്രദേശങ്ങളിൽ മുമ്പ് സ്ഥാപിച്ചിരുന്ന അതിർത്തി കല്ലുകൾ പരിശോധിക്കാൻ ബുധനാഴ്ച ഉദ്യോഗസ്ഥരെത്തി.
കുണ്ടന്നൂർ പാത അരൂർ വരെ നീട്ടിയതും 45 മീറ്റർ വീതി 70 മീറ്ററാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശങ്ങൾ സംബന്ധിച്ച് പ്രദേശവാസികൾക്കുള്ള ആശങ്കകൾ അങ്കമാലി മുൻ ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഏറെ ചർച്ചകൾ നടക്കുകയും വേഗത്തിൽ കല്ലിടൽ പൂർത്തീകരിക്കുകയും ചെയ്ത അങ്കമാലി കുണ്ടന്നൂർ പാതയുടെ 3എ വിജ്ഞാപനം വൈകിയത് ജനങ്ങളിൽ ആശങ്ക പരത്തിയിരുന്നു.
അങ്കമാലിയിൽ നിന്നും കുണ്ടന്നൂർ വരെ 45 മീറ്റർ വീതിയിൽ 46 കിലോമീറ്റർ നീളത്തിലുള്ള പാതയുടെ അലൈൻമെന്റ് തീരുമാനമായെങ്കിലും 3എ നോട്ടിഫിക്കേഷൻ വൈകിയതിനാൽ സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയിരുന്നില്ല . അതിനിടിയിൽ 45 മീറ്റർ വീതി എന്നുള്ളത് 70 മീറ്റർ വീതിയിൽ പുനക്രമീകരിക്കുന്നതിനും, കുണ്ടന്നൂരിൽ നിന്ന് അരൂർ വരെ ആകെ 50 കിലോമീറ്റർ നീളത്തിൽ പാത പുനക്രമീകരിക്കുന്നതിനും കേന്ദ്രസർക്കാർ തീരുമാനം എടുത്തു.
അതിന്റെ ഭാഗമായാണ് മറ്റൂർ, വടക്കുംഭാഗം വില്ലേജ് അതിർത്തികളിൽ നാട്ടിയിരിക്കുന്ന കല്ലുകൾ പരിശോധിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും ചുമതലയുള്ള റിട്ട. ഡപ്യൂട്ടി കളക്ടറും സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയ
Tags : Local News Nattuvishesham Ernakulam