x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​ക്തി​ക​ള്‍ വ്യ​ത്യ​സ്ത​രാ​കു​ന്ന​ത് വാ​യ​ന​യി​ലൂ​ടെ: മ​ന്ത്രി അ​നൂ​പ് ജേക്കബ്

വെബ് ഡെസ്ക്
Published: July 16, 2026 10:33 PM IST | Updated: July 16, 2026 10:33 PM IST

തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ന​ട​ന്ന ദേ​ശീ​യ വാ​യ​ന​മാ​സാ​ച​ര​ണം ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: വാ​യ​ന​യും വി​ജ്ഞാ​ന​വു​മാ​ണ് മ​നു​ഷ്യ​ന്‍റെ വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. വാ​യ​ന​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും അ​തു​വ​ഴി സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​ത​യി​ലേ​ക്ക് കേ​ര​ള​ത്തെ ന​യി​ക്കു​ക​യും ചെ​യ്ത പി.​എ​ന്‍. പ​ണി​ക്ക​രു​ടെ സം​ഭാ​വ​ന​ക​ള്‍ രാ​ജ്യം മു​ഴു​വ​ന്‍ തി​രി​ച്ച​റി​ഞ്ഞ് ആ​ദ​രി​ക്ക​പ്പെ​ട്ട​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് ലൈ​ബ്ര​റി​ക​ള്‍​ക്ക് പു​സ്ത​കം വാ​ങ്ങാ​നു​ള്ള തു​ക ചെ​ല​വ​ഴി​ക്കു​മ്പോ​ഴാ​ണ് ഏ​റ്റ​വു​മ​ധി​കം സം​തൃ​പ്തി ല​ഭി​ക്കാ​റു​ള്ള​ത്. അ​ത് കാ​ലാ​തി​വ​ര്‍​ത്തി​ക​ളാ​യി നി​ല​നി​ല്‍​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​യ​ന ക​ഴി​ഞ്ഞ് എ​ക്കാ​ല​വും സൂ​ക്ഷി​ച്ചു​വ​യ്ക്കാ​വു​ന്ന അ​മൂ​ല്യ​മാ​യ ശേ​ഖ​ര​മാ​ണ് പു​സ്ത​ക​ങ്ങ​ളെ​ന്ന് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു. പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന അ​തി​ഥി​ക​ള്‍​ക്ക് മെ​മ​ന്‍റോ​യും ഫ​ല​ക​ങ്ങ​ളും ന​ല്‍​കു​ന്ന ശീ​ലം ഉ​പേ​ക്ഷി​ച്ച് പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കാ​ന്‍ സം​ഘാ​ട​ക​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. വാ​യ​ന​മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ചീ​ഫ് വി​പ്പ് നി​ര്‍​വ​ഹി​ച്ചു.

പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് വ​ഴു​ത​ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഐ.​ആ​ര്‍. പ്ര​സാ​ദ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, ബ​ര്‍​സാ​ര്‍ ഫാ. ​ബെ​ന്‍​സ​ണ്‍ എ​ൻ. ആ​ന്‍റ​ണി, ലൈ​ബ്രേ​റി​യ​ന്‍ ലി​സ് ജേ​ക്ക​ബ്, ലാ​ലു ച​ക​നാ​ല്‍, നൈ​സി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ടം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് വാ​യ​ന​മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Local News Nattuvishesham Reading Minister Anoop Jacob

Recent News

Corehub Up