കല്ലാച്ചി ടൗണിൽ കുരങ്ങൻ ഷോക്കേറ്റ് ചത്ത നിലയിൽ.
നാദാപുരം: കാടിറങ്ങിയ കുരങ്ങുകളിൽ ഒരെണ്ണം ഷോക്കേറ്റ് ചത്തു. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചോടെ കല്ലാച്ചി ടൗണിലാണ് സംഭവം. ഒരു കുട്ടി കുരങ്ങും തള്ളക്കുരങ്ങുമാണ് കാടിറങ്ങി കല്ലാച്ചി ടൗൺ പരിസരത്ത് എത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളക്കുരങ്ങ് താഴെക്ക് ചാടിയപ്പോൾ 11 കെവി ലൈനിൽ വീഴുകയും ഷോക്കേറ്റ് ചാവുകയുമായിരുന്നു.
തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ലൈനിൽ നിന്ന് കുരങ്ങിനെ നീക്കം ചെയ്ത് കുറ്റ്യാടിയിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. കൂടെ ഉണ്ടായിരുന്ന കുട്ടി കുരങ്ങിനെ ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
Tags : Local News Nattuvishesham Kozhikode