x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നാ​ടി​നു സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 18, 2026 03:25 AM IST | Updated: July 18, 2026 03:25 AM IST

ചാല​ക്കു​ടി: അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 കോ​ടി രൂ​പ ചെല​വി​ൽ ന​വീ​ക​രി​ച്ച ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വീ​ഡി​യോ കോ​ൺ​ഫറൻ​സി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ടി​നു സ​മ​ർ​പ്പി​ച്ചു.
ചാ​ല​ക്കു​ടി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങിൽ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി തിരിതെ ളിച്ചു.

എ​യിം​സ് അ​നു​വ​ദി​ക്കുന്ന​തി​ൽ കേ​ര​ള​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ചാ​ല​ക്കു​ടി അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു​. എ​യിം​സ് ചാ​ല​ക്കു​ടി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎയു​ടെ ആ​വ​ശ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​കയാ​യി​രു​ന്നു കേ​ന്ദ്രമ​ന്ത്രി. സം​സ്ഥാ​നം സ്ഥ​ലം തീ​രു​മാ​നി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ല്കു​ന്ന സ​മ്മാ​ന​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​ക്കാ​ട്, ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും ആ​ധു​നി​കവത്കരി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​രു​വി ട്രെ​യി​ന് ചാ​ല​ക്കു​ടി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടും നി​ർ​ത്തു​ന്നി​ല്ല എ​ന്ന് എം​എ​ൽഎ ​ചൂ​ണ്ടി​ക്കാണി​ച്ച​പ്പോ​ൾ നി​ർ​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി അ​റി​യി​ച്ചു. ​സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ​ആ​ലീ​സ് ഷി​ബു, കൗ​ൺ​സി​ല​ർ ലി​ന്‍റ ജോ​യി, അ​ഡി​ഷ​ണ​ൽ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ വൈ.​ സെ​ൽവി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കേ​ന്ദ്രമ​ന്ത്രി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ​വെ​സ്റ്റേ​ഷ​നി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഫ്ലാ​റ്റു​ഫോ​മു​ക​ള്‌, വെ​യി​റ്റിം​ഗ് ഹാ​ളു​ക​ൾ, ഡി​ജി​റ്റ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​സ്പ്ലെ ബോ​ർ​ഡു​ക​ൾ, എടിഎം, ​വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ത​ണു​ത്ത ശു​ദ്ധ​ജ​ല കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Chalakudy Railway Station

Recent News

Corehub Up