x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​ക​ളോ​ട് പൊ​രു​തി വ​യ​ലി​നെ പ​ച്ച​പ്പ​ണി​യി​ക്കാ​ന്‍ വി​മു​ക്ത​ഭ​ട​ന്‍

വെബ് ഡെസ്ക്
Published: July 17, 2026 03:54 AM IST | Updated: July 17, 2026 03:54 AM IST

വെ​ള്ളി​ക്കോ​ത്ത് പെ​ര​ള​ത്ത് വ​യ​ലി​ലെ രാ​മ​ച​ന്ദ്ര​ന്‍റെ നെ​ല്‍​കൃ​ഷി.

കാ​ഞ്ഞ​ങ്ങാ​ട്: ഒ​രു​കാ​ല​ത്ത് പൊ​ന്നി​ന്‍ നി​റ​മു​ള്ള നെ​ല്‍​ക്ക​തി​രു​ക​ളും സ്വ​ര്‍​ണ​വ​ര്‍​ണ​ത്തി​ലു​ള്ള ക​ണി വെ​ള്ള​രി​യും യ​ഥേ​ഷ്ടം വി​ള​ഞ്ഞു​നി​ന്നി​രു​ന്നൊ​രു മ​ണ്ണാ​യി​രു​ന്നു വെ​ള്ളി​ക്കോ​ത്ത് പെ​ര​ള​ത്ത് വ​യ​ല്‍. എ​ന്നാ​ല്‍ കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ല്‍ ആ ​പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം കൃ​ഷി​യി​റ​ക്കാ​തെ പു​ല്ലു​പി​ടി​ച്ച് ത​രി​ശാ​യി കി​ട​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ രാ​മ​ച​ന്ദ്ര​ന്‍ വ​ട​ക്കി​നി എ​ന്ന ക​ര്‍​ഷ​ക​ന്‍റെ മ​ന​സ് വ​ല്ലാ​തെ വി​തു​മ്പു​മാ​യി​രു​ന്നു. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, ഞാ​റ്റു​പാ​ട്ടി​ന്‍റെ ഈ​ണ​വും നാ​ട്ടി​യും കൊ​യ്ത്തു​മൊ​ക്കെ​യു​ള്ള സ​ജീ​വ​മാ​യ ഒ​രു കാ​ര്‍​ഷി​ക സം​സ്‌​കാ​രം ക​ണ്ടും അ​നു​ഭ​വി​ച്ചു​മാ​ണ് രാ​മ​ച​ന്ദ്ര​ന്‍റെ ബാ​ല്യം ക​ട​ന്നു​പോ​യ​ത്. മ​ണ്ണു​മാ​യു​ള്ള ആ ​പൊ​ക്കി​ള്‍​ക്കൊ​ടി ബ​ന്ധം ത​ന്നെ​യാ​യി​രു​ന്നു ലാ​ഭ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​പു​സ്ത​ക​ങ്ങ​ൾ മാ​റ്റി​വ​ച്ച് ആ ​ത​രി​ശു​ഭൂ​മി​യി​ല്‍ വീ​ണ്ടും പൊ​ന്നു​വി​ള​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല കാ​ര്യ​ങ്ങ​ള്‍. വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ ​മ​ണ്ണി​ലേ​ക്ക് കൃ​ഷി​യു​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച രാ​മ​ച​ന്ദ്ര​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് ക​ടു​ത്ത പ​രീ​ക്ഷ​ക​ളെ​യാ​ണ്.
ത​രി​ശാ​യി കി​ട​ന്ന ഭൂ​മി രാ​മ​ച​ന്ദ്ര​ന്‍ 10 ഏ​ക്ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ല്‍​കൃ​ഷി ചെ​യ്യു​വാ​ന്‍ മേ​യ് മാ​സ​ത്തി​ല്‍ ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. അ​തി​നു​വേ​ണ്ടി ആ​വ​ശ്യ​മാ​യ ഞാ​റും ത​യാ​റാ​ക്കി.

ഞാ​റു ന​ടു​ന്ന​തി​നാ​യി നാ​ട്ടി​ലെ പ​ണി​ക്കാ​രെ ല​ഭി​ക്കാ​തെ സാ​ഹ​ച​ര്യം ആ​ദ്യം ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. എ​ന്നാ​ല്‍ ഞാ​റ് ന​ടു​ന്ന​തി​ല്‍ മ​ല​യാ​ളി​ക​ളെ വെ​ല്ലു​ന്ന അതിഥി തൊഴിലാളികൾ ഉ​ണ്ടെ​ന്ന് വി​വ​ര​മ​റി​ഞ്ഞ് രാ​മ​ച​ന്ദ്ര​ന്‍ അ​ത് അ​ന്വേ​ഷി​ച്ചു ന​ട​ന്നു. ഒ​ടു​വി​ല്‍ പാ​ക​മാ​യ ഞാ​റ് പ​റി​ച്ചു മാ​റ്റാ​ന്‍ അതിഥി തൊഴിലാളികൾ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ടു​ത്ത പ്ര​തി​സ​ന്ധി. അ​ട്ട​ശ​ല്യം കൊ​ണ്ട് പാ​ട​ത്ത് ഇ​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. അതിഥി തൊഴിലാളികൾ കാ​ല്‍​ക്ക​ല്‍ വീ​ണു​വെ​ങ്കി​ലും ഒ​രു​ത​ര​ത്തി​ലും പ​റ്റി​ല്ലെ​ന്ന് മ​റു​പ​ടി ന​ല്‍​കി അ​വ​ർ മ​ട​ങ്ങി​പ്പോ​യി. 10 ഏ​ക്ക​ര്‍ സ്ഥ​ലം ട്രാ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ക്കാ​ന്‍ ത​ന്നെ പ​ണം കു​റെ ചെ​ല​വാ​യി. പെ​രി​യ കൃ​ഷി ഓ​ഫീ​ര്‍ ജ​യ​പ്ര​കാ​ശി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​ട്ട​യെ തു​രു​ത്തു​ന്ന​തി​ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും അ​തു വ​ലി​യ പ​ണ​ച്ചെ​ല​വു​ള്ള​താ​യി​രു​ന്നു. ഒ​ടു​വി​ല്‍ ത​ന്‍റെ നി​സ​ഹാ​യ​വ​സ്ഥ വി​വ​രി​ച്ച​പ്പോ​ള്‍ കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും അ​ട്ട​യെ തു​ര​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കു​മ്മാ​യം കൃ​ഷി​വ​കു​പ്പ് സ​ബ്‌​സി​ഡി​യാ​യി ന​ല്‍​കാ​മെ​ന്ന് രാ​മ​ച​ന്ദ്ര​ന് ഉ​റ​പ്പു​ന​ല്‍​കി.

ഒ​ടു​വി​ല്‍ പാ​ട​ത്ത് കു​മ്മാ​യം വി​ത​റി പി​ന്മാ​റി​യ ബം​ഗാ​ളി​ക​ളു​ടെ സ​ഹാ​യം വീ​ണ്ടും അ​ഭ്യ​ർ​ഥി​ച്ചു. ബം​ഗാ​ളി​ക​ള്‍ ഞാ​റ് ന​ട​നാ​യി എ​ത്തി​യ​പ്പോ​ള്‍ അ​ട്ട​ശ​ല്യം കു​റ​ഞ്ഞു​വെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും മാ​റി​യി​ല്ല.

എ​ങ്കി​ലും അതിഥി തൊഴിലാളികൾക്ക് ധൈ​ര്യം പ​ക​ര്‍​ന്ന് അ​ട്ട​യു​മാ​യു​ള്ള യു​ദ്ധ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ലം ഉ​ഴു​തു മ​റി​ച്ച് പ​ത്തേ​ക്ക​ര്‍ ഭൂ​മി​യി​ലും കൃ​ഷി​യി​റ​ക്കി. ഇ​നി​യും ഘ​ട്ട​ങ്ങ​ള്‍ പ​ല​താ​ണ്. വ​ള​മി​ട​ണം, ക​ള പ​റി​ക്ക​ണം, മ​രു​ന്ന​ടി​ക്ക​ണം, ഇ​തി​നി​ട​യി​ല്‍ കാ​ല​വ​ര്‍​ഷം ക​ന​ത്താ​ല്‍ വെ​ള്ളം ക​യ​റാം. എ​ല്ലാ​റ്റി​നും അ​തി​ജീ​വി​ച്ച് വേ​ണം നെ​ല്ല് കൊ​യ്യാ​ന്‍. വ​ള​വും കൂ​ലി​ചെ​ല​വും ആ​കു​മ്പോ​ള്‍ നെ​ല്ലി​ന് ല​ഭി​ക്കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി തു​ക​യാ​ണ് രാ​മ​ച​ന്ദ്ര​ന് ചെ​ല​വാ​കു​ക. എ​ന്നാ​ൽ ലാ​ഭ​ചി​ന്ത​യ​ല്ല, കു​ട്ടി​ക്കാ​ലം മു​ത​ലേ ക​ണ്ടു​ശീ​ലി​ച്ച വ​യ​ലി​ന്‍റെ പ​ച്ച​പ്പും മ​ണ്ണി​ലെ അ​ധ്വാ​ന​ത്തി​ന്‍റെ വി​യ​ര്‍​പ്പും കാ്‍​ഷി​ക സം​സ്‌​കാ​ര​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ് രാ​മ​ച​ന്ദ്ര​നെ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​ത്.

Tags : Local News Nattuvishesham

Recent News

Corehub Up