x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി റെ​യി​ല്‍: സ്ഥ​ല​മു​ട​മ​ക​ള്‍ ചീ​ഫ് വി​പ്പി​ന് നി​വേ​ദ​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: July 17, 2026 10:15 PM IST | Updated: July 17, 2026 10:15 PM IST

ശ​ബ​രി റെ​യി​ല്‍​വേ: സ്ഥ​ല​ങ്ങ​ളു​ടെ വി​ല വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍​കു​ന്നു.

തൊ​ടു​പു​ഴ: ശ​ബ​രി റെ​യി​ല്‍​വേ നി​ര്‍​മാ​ണ​ത്തി​ന് ക​ല്ലി​ട്ടു തി​രി​ച്ച സ്ഥ​ല​ങ്ങ​ളു​ടെ വി​ല വേ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ല ഉ​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫി​ന് നി​വേ​ദ​നം ന​ല്‍​കി. 28 വ​ര്‍​ഷം മു​ന്‍​പ് പ​ദ്ധ​തി​യ്ക്കാ​യി ക​ല്ലി​ട്ട് തി​രി​ച്ച സ്ഥ​ല​ങ്ങ​ള്‍ വി​ല്‍​ക്കാ​നോ, ഈ​ടു​വ​ച്ച് വാ​യ്പ എ​ടു​ക്കാ​നോ വീ​ടു നി​ര്‍​മി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ശ​ബ​രി റെ​യി​ല്‍​വേ നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ല​മെ​ടു​പ്പ് വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ വീ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും സ്ഥ​ല​മെ​ടു​പ്പ് ഓ​ഫീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​തി​നു​മു​ള​ള ഫ​യ​ലി​ല്‍ യാ​തൊ​രു തീ​രു​മാ​നവും ഉ​ണ്ടാ​യി​ട്ടി​ല്ല. ഗ​താ​ഗ​ത വി​ക​സ​ന​പ​ദ്ധ​തി​ക്കാ​യി സ്വ​ന്തം കി​ട​പ്പാ​ടം പോ​ലും സ​ര്‍​ക്കാ​രി​ന് ന​ല്‍​കാ​ന്‍ ത​യാ​റാ​യ​വ​ര്‍​ക്കു നീ​തി ല​ഭ്യ​മാ​ക്കാ​ന്‍ എം​എ​ല്‍​എ ഇ​ട​പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് ന​ല്‍​ക​ണ​മെ​ന്നും സ്ഥ​ല​മു​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു .

ശ​ബ​രി റെ​യി​ല്‍​വേ പ​ദ്ധ​തി നി​ര്‍​വ​ഹ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ റെ​യി​ല്‍​വേ, റ​വ​ന്യു വ​കു​പ്പ്, ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രെ ഏ​കോ​പി​പ്പിക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും സ്ഥ​ല​മു​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​ന്‍. പ്ര​കാ​ശ്, പ്ര​ഫ. ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ല്‍, നൈ​റ്റ്‌​സി കു​ര്യാ​ക്കോ​സ്, അ​നീ​ഷ് കു​മാ​ര്‍ മാ​ട​ത്താ​നി​യി​ല്‍, സ​ണ്ണി തേ​ക്കി​ല​ക്കാ​ട്ടി​ല്‍, ബെ​ന്‍​സ​ണ്‍ ഈ​റ്റ​ക്കു​ന്നേ​ല്‍, സി.​ജെ. കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Sabari Rail

Recent News

Corehub Up