ഇരിങ്ങാലക്കുട സെന്റ്് ജോസഫ്സ് കോളജില്‍ ബയോടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വകുപ്പുതല കൂട്ടായ്മ
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ബയോടെക്നോളജി വിഭാഗത്തിന്റെ 2026ലെ വകുപ്പുതല കൂട്ടായ്മ "സാല്‍വോസ് 26' പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ചു. വെള്ളാനിക്കര കാര്‍ഷിക കോളജില്‍ സെന്റര്‍ ഫോര്‍ പ്ലാന്റ് ബയോടെക്നോളജി ആന്‍ഡ് മോളിക്കുലാര്‍ ബയോളജി വിഭാഗത്തിലെ പ്രഫസര്‍ ഡോ. ദീപു മാത്യു യോഗം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
സെല്‍ഫ് ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് സംസാരിച്ചു. ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. കവിത സ്വാഗതവും അസോസിയേഷന് സെക്രട്ടറി വേദ രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.
Tags : Local News Nattuvishesham Biotechnology St. Joseph's College