x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഗ്ലാ​സ് ഡോ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത പ്ര​തി അ​റ​സ്റ്റി​ല്‍


Published: July 16, 2026 06:28 AM IST | Updated: July 16, 2026 06:28 AM IST

മ​ഹേ​ഷ്

പാ​രി​പ്പ​ള്ളി : ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ല്‍ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ മു​റി​യു​ടെ ഗ്ലാ​സ് ഡോ​ര്‍ ഹെ​ല്‍​മെ​റ്റ് ഉ​പ​യോ​ഗി​ച്ച് ത​ല്ലി​ത്ത​ക​ര്‍​ത്ത പ്ര​തി​യെ പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം ആ​ലി​ന്‍റെ​മൂ​ട് മാ​ന​സ വീ​ട്ടി​ല്‍ മ​ഹേ​ഷ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 14 - ന് ​ഉ​ച്ച​യ്ക്ക് 1.20ന് ​മു​ന്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ്ര​തി ജോ​ലി​യി​ല്‍ പു​ന​ര്‍ നി​യ​മ​നം ന​ട​ത്താ​ത്ത​തി​ലു​ള്ള ക​ടു​ത്ത വി​രോ​ധ​ത്താ​ല്‍ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ഹെ​ല്‍​മെ​റ്റ് ഉ​പ​യോ​ഗി​ച്ച് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ ഡോ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​നി​ട​യി​ല്‍ പ്ര​തി​യു​ടെ കൈ​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക്കെ​തി​രെ ആ​ശു​പ​ത്രി അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​വ​കു​പ്പു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പാ​രി​പ്പ​ള്ളി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ജി​ത്ത് പി.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up