വടകര: തിരുവള്ളൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ഡ്രൈവര്‍ മരിച്ചു. തിരുവള്ളൂര്‍ പുതുശേരി താഴക്കുനിയില്‍ സചീന്ദ്രന്‍ (61) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴോടെ തിരുവള്ളൂരില്‍നിന്ന് കണ്ണമ്പത്ത്കര ഭാഗത്തേക്ക് ഓട്ടം പോയപ്പോള്‍ തുമ്പോളി മുക്കിലാണ് അപകടമുണ്ടായത്.
ഓട്ടോ മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ എട്ടിന് വീട്ടുവളപ്പില്‍. അച്ഛന്: പരേതനായ പുതുശേരി താഴക്കുനി ചാത്തു. അമ്മ: മാതു. ഭാര്യ: പ്രേമ. മക്കള്‍: വിപിന്‍, വൈശാഖ്, കാവ്യ. മരുമക്കള്‍: നിധിന് (വെള്ളൂക്കര), അനുശ്രീ, ഐശ്വര്യ.
Tags : Driver dies car overturns