തെരുവുനായ നിയന്ത്രണവും പേവിഷബാധയും എന്ന വിഷയത്തിൽ കേരള വെറ്ററിനറി സർവകലാശാല സംഘടിപ്പിച്ച ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹി
മണ്ണുത്തി: തെരുവുനായ പ്രശ്നത്തിനും പേവിഷ ബാധയ്ക്കും ശാശ്വത പരിഹാരം കാണാൻ ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമെന്നു മന്ത്രി ബിന്ദു കൃഷ്ണ. കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും എന്ന വിഷയത്തിൽ കേരള വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര, വൈസ് ചാൻസലർ പ്രഫ. ഡോ. കെ.എസ്. അനിൽ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കെ. സിന്ധു, സർവകലാശാലാ ഡയറക്ടർ ഓഫ് അക്കാദമിക്സ് ആൻഡ് റിസർച്ച് പ്രഫ.ഡോ.സി. ലത, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിൽ പ്രസിഡന്റ് ഡോ.കെ.ആർ. ബിനു പ്രശാന്ത്, ഡയറക്ടർ ഓഫ് ഓണ്‍ട്രപ്രണർഷിപ് പ്രഫ.ഡോ.ടി.എസ്. രാജീവ്, രജിസ്ട്രാർ പ്രഫ.ഡോ. സാബിൻ ജോർജ്, പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചു.
Tags : Local News Nattuvishesham Scientific solution problem of roads