x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല​ന​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​ക്കെ​തി​രേ ഫു​ട്ബോ​ൾ​മേ​ള

വെബ് ഡെസ്ക്
Published: July 18, 2026 04:12 AM IST | Updated: July 18, 2026 04:12 AM IST

അ​ല​ന​ല്ലൂ​ർ സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ​മേ​ള പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​അ​ബ്ദു​ൾ​സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ല​ന​ല്ലൂ​ർ: വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ മ​നോ​ഭാ​വം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ല​ന​ല്ലൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​എ​ച്ച്എ​സ്ഇ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ​മേ​ള ശ്ര​ദ്ധേ​യ​മാ​യി.

ല​ഹ​രി​ക്കെ​തി​രേ വ​ൺ മി​ല്യ​ൺ​ഗോ​ൾ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വ​ഴ​ങ്ങ​ല്ലി ട​ർ​ഫി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ മേ​ള​യി​ൽ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ലെ നാ​ലു​ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​അ​ബ്ദു​ൾ​സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ പി.​കെ. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ൽ അ​സീ​സ് ആ​ല​ത്തൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. അ​ല​ന​ല്ലൂ​ർ കോ- ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ൽ കീ​ട​ത്ത് വി​ത​ര​ണം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം. ​സ​ജ്ന, അ​ധ്യാ​പ​ക​രാ​യ എം.​ടി. സൗ​മ്യ, ടി. ​ഷം​ന, എ. ​മാ​ധ​വി​ക്കു​ട്ടി, ടി. ​സു​ധീ​ഷ്, കെ. ​പ്ര​കാ​ശ്, വി.​ആ​ർ. ര​തീ​ഷ്, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ ലീ​ഡ​ർ മാ​ലി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Anti-Drug Football Fair

Recent News

Corehub Up