x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണം: യോ​ഗം ഇ​ന്ന്

വെബ് ഡെസ്ക്
Published: July 15, 2026 10:41 PM IST | Updated: July 15, 2026 10:41 PM IST

പ്രതീകാത്മക ചിത്രം

അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത 85ൽ ​അ​ടി​മാ​ലി ടൗ​ണി​ൽ നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ചി​ട്ടു​ള്ള ഡി​വൈ​ഡ​ർ നി​ർ​മാ​ണ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ യോ​ഗം ചേ​രും. അ​മ്പ​ല​പ്പ​ടി വി​ല്ലേ​ജ് റോ​ഡി​ൽ​നി​ന്ന് ഗ​വ. ഹൈ​സ്കൂ​ൾ പ​രി​സ​രം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഡി​വൈ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് യു-​ടേ​ൺ എ​ടു​ക്കു​ന്ന​തി​നും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​മെ​ന്ന വ്യാ​പാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ഇ​രു​വ​ശ​ത്തു​നി​ന്നു​ള്ള ര​ണ്ട് റോ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന ക​വ​ല​യാ​ണ് കാം​കോ ജം​ഗ്ഷ​ൻ. ഇ​വി​ടെ യു-​ടേ​ൺ എ​ടു​ക്കു​ന്ന​തി​നും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എ​ഫ്. രാ​ജ എം​എ​ൽ​എ, എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

Tags : Local News Nattuvishesham National Highway Construction

Recent News

Corehub Up