ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ നിർമിക്കുന്ന പുതിയ ഐടി ടവർ പൊളാരിസിനുള്ള ഭൂമിയുടെ പാട്ട കരാർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിൽ കാസ്പിയൻ ടെക്പാർക
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ പുതിയ ഐടി ടവർ (പൊളാരിസ്) നിർമിക്കും. ഇതിനുള്ള 1.31 ഏക്കർ ഭൂമിയുടെ പാട്ട കരാർ ഐടി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർമാരായ കാസ്പിയൻ ടെക്പാർക്സിന് കൈമാറി.
150 കോടി രൂപ ചെലവിലാണു പുതിയ ഐടി കെട്ടിടം നിർമിക്കുന്നത്. ഫേസ് 2ലെ സെസ് ഇതര മേഖലയിലാണ് മൊത്തം 17 നിലകളിലായി 2.19 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ് ഏരിയയുള്ള ടവർ ഉയരുക. നിർമാണം പൂർത്തിയാകുന്നതോടെ ഐടി മേഖലയിൽ 1500ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ. മൂന്നുവര്‍ഷം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ കാസ്പിയൻ ടെക്പാർക്സിന് സെസ് ഇതര വിഭാഗത്തിൽ രണ്ട് ഐടി കെട്ടിടങ്ങളുണ്ട്. ഇതിൽ ഒന്നിൽ പൂർണമായും എയര്‍ ഇന്ത്യയുടെ സെന്റര്‍ ഓഫ് ഡിജിറ്റല്‍ ഇനോവേഷൻ കേന്ദ്രമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തേതിൽ ഐടി കമ്പനികളാണ്. ഇൻഫോപാർക്കിനു പുറമേ, സ്മാർട്ട് സിറ്റി കൊച്ചി, ടെക്നോപാർക്ക് തിരുവനന്തപുരം എന്നിവിടങ്ങളിലെ ഗ്രേഡ് എ കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് കാസ്പിയൻ.
കേരളത്തെ രാജ്യത്തെ മികച്ച ഐടി, എഐ ഹബ്ബാക്കി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നു കരാർ കൈമാറ്റ ചടങ്ങിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് സർക്കാരിന്റെ അദ്ദേഹം പറഞ്ഞു.
ഇൻഫോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുറുന്തിൽ, കാസ്പിയൻ ടെക്പാർക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ചാക്കോ എന്നിവരാണു പാട്ട കരാറിൽ ഒപ്പുവച്ചത്. വി.പി. സജീന്ദ്രന് എംഎൽഎ, ഐടി സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവരും പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam