x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​മാ​യി; മ​ടി​ക്കൈ​യി​ലെ വാ​ഴക്ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ ന​ഷ്ടം വ​രി​ല്ല

വെബ് ഡെസ്ക്
Published: July 17, 2026 03:56 AM IST | Updated: July 17, 2026 03:56 AM IST

മ​ടി​ക്കൈ​യി​ലെ വി​എ​ഫ്പി​സി​കെ കേ​ന്ദ്ര​ത്തി​ൽ സം​ഭ​രി​ച്ചു​വ​ച്ചി​രി​ക്കു​ന്ന വാ​ഴ​ക്കു​ല​ക​ൾ.

കാ​ഞ്ഞ​ങ്ങാ​ട്: കു​ല വ​ന്നു​ക​ഴി​യു​മ്പോ​ഴേ​ക്കും മ​ഴ ക​ന​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി വാ​ഴ​യെ​ല്ലാം ന​ശി​ക്കു​ന്ന മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ അ​നു​ഭ​വം മ​ടി​ക്കൈ​യി​ലെ വാ​ഴ ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ല്ല. ക​ർ​ക്ക​ട​ക മാ​സ​മാ​യി​ട്ടും മ​ഴ പെ​യ്ത​ത് പേ​രി​നു മാ​ത്ര​മാ​യ​തി​നാ​ൽ കു​ല​ക​ളെ​ല്ലാം മൂ​പ്പെ​ത്തി വി​ള​വെ​ടു​ത്തു. മ​ഴ കു​റ​ഞ്ഞ​ത് മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​പ്പോ​ൾ ഇ​വ​ർ​ക്കു​മാ​ത്രം ആ​ശ്വാ​സ​മാ​യി.

സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഒ​ന്നാം​ന​മ്പ​ർ കു​ല​ക​ൾ​ക്ക് കി​ലോ​യ്ക്ക് 56 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ 42 മു​ത​ൽ 45 രൂ​പ വ​രെ​യാ​യി കു​റ​ഞ്ഞെ​ങ്കി​ലും ഇ​ത്ത​വ​ണ പൊ​തു​വേ ന​ഷ്ടം വ​രി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ര​ണ്ടാം ന​മ്പ​ർ കു​ല​ക​ൾ​ക്ക് 32 രൂ​പ​യും മൂ​ന്നാം ന​മ്പ​റി​ന് 15 രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ മി​ക്ക​വാ​റും കു​ല​ക​ളെ​ല്ലാം മൂ​പ്പെ​ത്തി​യ​തി​നാ​ൽ ഒ​ന്നാം ന​മ്പ​ർ കു​ല​ക​ൾ ത​ന്നെ​യാ​ണ് കൂ​ടു​ത​ലു​ള്ള​ത്. മൂ​ന്നാം ന​മ്പ​റെ​ന്ന് വി​ളി​ക്കു​ന്ന മൂ​പ്പെ​ത്താ​ത്ത ക​റി​ക്കാ​യ തീ​രെ കു​റ​വാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​മ്പോ​ൾ ന​ല്ലൊ​രു ശ​ത​മാ​നം കു​ല​ക​ളും ക​റി​ക്കാ​യ​യാ​യി വെ​ട്ടി​വി​ൽ​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.

ഒ​രു വാ​ഴ​ക്ക​ന്ന് ന​ട്ടു​വ​ള​ർ​ത്തി കു​ല വെ​ട്ടു​ന്ന പാ​ക​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​ന്ന​ത്തെ നി​ര​ക്കി​ൽ ശ​രാ​ശ​രി 400 രൂ​പ ചെ​ല​വു​വ​രു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ക​ണ​ക്ക്. ശ​രാ​ശ​രി 10 കി​ലോ​യി​ല​ധി​കം തൂ​ക്ക​മു​ള്ള കു​ല കി​ട്ടി​യാ​ൽ 500 രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ തി​രി​കെ കി​ട്ടും. സ​മീ​പ​കാ​ല​ത്ത് തു​ട​ർ​ച്ച​യാ​യി ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ മാ​ത്രം വ​ന്നി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​ത​ന്നെ വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വി​എ​ഫ്പി​സി​കെ​യി​ൽ സം​ഭ​രി​ക്കു​ന്ന വാ​ഴ​ക്കു​ല​ക​ൾ നേ​ര​ത്തേ മും​ബൈ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും നി​ന്നു​ള്ള ഏ​ജ​ന്‍റു​മാ​ർ വി​പ​ണി പി​ടി​ച്ച​തോ​ടെ ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞു. ഇ​താ​ണ് വി​ല കു​റ​യാ​നും ഇ​ട​യാ​ക്കി​യ​ത്. എ​ങ്കി​ലും ഓ​ണ​ക്കാ​ല​ത്ത് സീ​സ​ൺ അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ഴേ​ക്കും വി​ല കൂ​ടാ​നി​ട​യു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ

Tags : Local News Nattuvishesham Relief as rainfall subsides banana farmers

Recent News

Corehub Up