x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കേ​ര​ള ടോ​പ്പ​റാ​യി അ​യാ​ന്‍

വെബ് ഡെസ്ക്
Published: July 18, 2026 02:11 AM IST | Updated: July 18, 2026 02:11 AM IST

അ​യാ​ന്‍

കാ​സ​ര്‍​ഗോ​ഡ്: നീ​റ്റ് യു​ജി പ​രീ​ക്ഷാ​ഫ​ല​ത്തി​ല്‍ പ്ര​വാ​സി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കേ​ര​ള ടോ​പറാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​യാ​ന്‍ യൂ​സ​ഫ്.
സൗ​ദി അ​റേ​ബ്യ​യി​ലെ അ​ല്‍ ജു​ബൈ​ല്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ അ​യാ​ന്‍ 99.9253 പെ​ര്‍​സ​ന്‍റൈ​ല്‍ സ്‌​കോ​റാ​ണ് നേ​ടി​യ​ത്. പ​ത്താം​ക്ലാ​സി​ല്‍ 98 ശ​ത​മാ​ന​വും പ്ല​സ്ടു​വി​ന് 97 ശ​ത​മാ​ന​വും മാ​ര്‍​ക്ക് അ​യാ​ന്‍ നേ​ടി​യി​രു​ന്നു.

അ​ല​ന്‍ ഓ​വ​ര്‍​സീ​സ് സം​ഘ​ടി​പ്പി​ച്ച ടാ​ല​ന്‍റ​ക്‌​സ് പ​രീ​ക്ഷ​യി​ല്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ ഒ​ന്നാം​റാ​ങ്കും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ സ്‌​പെ​ല്‍ ബീ ​മ​ത്സ​ര​ത്തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ആ​റാം​റാ​ങ്കും നേ​ടി​യി​ട്ടു​ണ്ട്. അ​ബ്ദു​ള്‍ സ​മ​ദ് കോ​ല്‍​നാ​ടി​ന്‍റെ​യും നു​സൈ​ബ​യു​ടെ​യും മ​ക​നാ​ണ്.

Tags : Local News Nattuvishesham Kerala tops

Recent News

Corehub Up