x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ക്കി​ള്‍ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: July 14, 2026 03:15 AM IST | Updated: July 14, 2026 03:15 AM IST

ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ന്‍ നിർവഹിക്കുന്നു.

കു​ള​ത്തൂ​പ്പു​ഴ: ആ​ര്‍​പി​എ​ല്‍ തോ​ട്ടം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ​. ത​മി​ഴ് മീ​ഡി​യം സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൈ​ക്കി​ള്‍ വി​ത​ര​ണം ന​ട​ത്തി. സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ സ്വ​പ്ന​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​തി​നു​മാ​യി സൈ​ക്കി​ള്‍ വാ​ങ്ങി നൽകി​യ​ത്.

ത​മി​ഴ് മീ​ഡി​യം ഹൈ​സ്‌​കൂ​ളി​ലാ​ണ് സൈ​ക്കി​ള്‍ വി​ത​ര​ണം ന​ട​ത്തി​യ​ത്. ച​ക്ര​ങ്ങ​ള്‍ ക​റ​ങ്ങ​ട്ടെ സ്വ​പ്ന​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്ക​ട്ടെ എ​ന്ന സ​ന്ദേ​ശ​വും ഉ​യ​ര്‍​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സൈ​ക്കി​ള്‍ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ന്‍ നി​ര്‍​വ​ഹി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ച​ന്ദ്ര​കു​മാ​ര്‍, ആ​ര്‍​പി​എ​ല്‍ മാ​നേ​ജ​ര്‍ ജ​യ​പ്ര​കാ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​മി​ത്ര, ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍, അ​ജി​പ്ര​കാ​ശ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു

 

Tags :

Recent News

Corehub Up