പ്രതിഷേധ സമരം.
ചെറുവണ്ണൂര്‍: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ അതിരൂക്ഷമായ കുടിവെള്ള പ്രശ്നം ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. 35 വര്‍ഷം പഴക്കമുള്ള എടച്ചേരിച്ചാല്‍ കുടിവെള്ള പദ്ധതിയിൽ കഴിഞ്ഞ മൂന്നുമാസമായി നാമമാത്രമായ രീതിയിലാണ് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 15 ദിവസമായി അത് പൂര്‍ണമായി നിലച്ചിരിക്കുകയാണ്. എടച്ചേരിച്ചാല്‍ ഉന്നതി ഉള്‍പ്പെടെ നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കുടിവെള്ള പദ്ധതി. സമരം എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. കെ. കെ. രജീഷ്, എം. പ്രകാശന്, ഡി.കെ. മനു, എം. സായിദാസ്, ടി.എം. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews