ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തക ചർച്ചയിൽ പി. ജയരാജൻ പ്രസംഗിക്കുന്നു.
പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറിയുടെ പരിപാടിയായ പുസ്തക പരിചയത്തിൽ പി. ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ എന്ന പുസ്തകം ചർച്ച ചെയ്തു. സനാതനപ്രചാരകർക്കെതിരെയുള്ള ആശയസംഘർഷങ്ങൾ വീടകങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് പി. ജയരാജൻ പറഞ്ഞു. പുസ്തകചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ചിന്ത പബ്ലിക്കേഷൻസ് സബ് എഡിറ്റർ രാധാകൃഷ്ണൻ ചെറുവല്ലി പുസ്തകം അവതരിപ്പിച്ചു.
നിരൂപകരായ ഡോ.സി.പി. ചിത്രഭാനു, എം.ജെ. ശ്രീചിത്രൻ, മനോജ് വീട്ടിക്കാട്, സുരേഷ് കോഡൂർ, ഡോ.പി.ആർ. ജയശീലൻ എന്നിവർ പുസ്തകപരിചയം നടത്തി. തുടർന്ന് സംവാദവും അരങ്ങേറി. ഗ്രന്ഥകാരൻ പി. ജയരാജൻ മറുമൊഴി പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. ശാന്തകുമാരൻ സ്വാഗതവും എ.കെ. ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു.
Tags : Local News Nattuvishesham Book