കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്നു. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, എന്‍
കൊല്ലം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. വനപാലകരോടുള്ള തന്റെ ഇഷ്ടം രണ്ടു കാരണങ്ങളാല്‍ ആണെന്ന് മുഖ്യമന്ത്രി. ഒന്ന് തന്റെ അച്ഛന് ഒരു വനപാലകനായിരുന്നു. തെക്കേ ഇന്ത്യയിലെ വനത്തിലൂടെ ട്രക്കിംഗ് നടത്തുകയും അതിന്റെ ജൈവവൈവിധ്യം ബോധ്യപ്പെടുകയും ചെയ്തയാള്‍ കൂടിയാണ് താനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റേതൊരു ഡിപ്പാര്‍ട്ട്മെന്റിലെയും ജീവനക്കാരെക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്നതും ഏറ്റവും കഷ്ടത അനുഭവിക്കുന്നതുമായ വിഭാഗങ്ങളാണ് മുന്‍നിര വനപാലകരെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 18 വര്‍ഷമായി ഒരേ തസ്തികയില്‍ ഇരിക്കുന്ന ജീവനക്കാര്‍ക്കും പ്രമോഷന് ലഭിക്കുന്നതിനും മൂന്നുദിവസം ഡ്യൂട്ടി റസ്റ്റ് അനുവദിക്കുന്നതിനും ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എ. സേതുമാധവന് സമ്മേളനത്തില്‍ അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന് എംപി, കെ. ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി, മുന്‍ എംഎല്‍എ നൗഷാദ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പുകഴേന്തി, സംസ്ഥാന ഖജാന്‍ജി ബീരാന്‍കുട്ടി,
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.വി. സത്യന്, കെ.ബിജു, എച്ച്. അനീസ്, സംസ്ഥാന സെക്രട്ടറിമാരായ എസ്. സജ്ജയന്, ജസ്റ്റിന് ജോണ്‍, കെ. ആര്. സിനു, എം. ശ്രീനിവാസന്, പി.ആര്. അരുണ്‍, ജനറല്‍ കണ്‍വീനര്‍ ഷാജന് തമ്പി, പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ആര്. ദിന്‍ഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam