x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​മ്പ​ള, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണം: കെ​എ​സ്എ​സ്പി​യു

വെബ് ഡെസ്ക്
Published: July 17, 2026 03:14 AM IST | Updated: July 17, 2026 03:14 AM IST

കെ​എ​സ്എ​സ്പി​യു ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം: ശ​മ്പ​ള, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ്‌ യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​ക​ണ്ഠ​പു​രം റോ​യ​ൽ മി​നി ഹാ​ളി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ക​ത്രി​ക്കു​ട്ടി അ​നു​മോ​ദി​ച്ചു. യൂ​ണി​റ്റ് അം​ഗം കോ​ട്ടൂ​രി​ലെ കെ.​കെ. സു​ധാ​ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഇ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​പി. രാ​മ​കൃ​ഷ്ണ​ൻ, ദി​വാ​ക​ര​ൻ പ​ള്ളി​യ​ത്ത്, എം. ​ബാ​ല​ൻ വി.​കെ. ഗോ​പി ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Salary and pension KSSPU

Recent News

Corehub Up