x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ച​വ​റ​യു​ടെ തൊ​ഴി​ല്‍ മേ​ഖ​ല​യെ മെ​ച്ച​പ്പെ​ടു​ത്തും: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

വെബ് ഡെസ്ക്
Published: October 25, 2026 07:36 AM IST | Updated: October 25, 2026 07:36 AM IST

ച​വ​റ പ്ര​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ത​ല പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ പ്രസംഗിക്കു​ന്നു.

കൊ​ല്ലം : എഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ച​വ​റ മ​ണ്ഡ​ല​ത്തി​ന്‍റെ തൊ​ഴി​ല്‍ മേ​ഖ​ല​യെ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. ച​വ​റ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ത​ല പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഡ്സ് സ്‌​കൂ​ളു​ക​ള്‍​ക്ക് പു​റ​മേ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പു​തി​യ പ​ദ്ധ​തി​ക​ള്‍ വ​രാ​നി​രി​ക്കു​ന്ന ബ​ജ​റ്റി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കും. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍, കാ​ട്ടു​പ​ന്നി ശ​ല്യം എ​ന്നി​വ​യ്ക്ക് പ​രി​ഹാ​രം കാ​ണും.

ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി ശീ​തീ​ക​ര​ണ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത നാ​ല് വ​ര്‍​ഷ​ത്തെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ നി​വേ​ദ​നം ജ​ന​പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ മ​ന്ത്രി​ക്ക് കൈ​മാ​റി.

ച​വ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ​ദേ​വി അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍ ജ​യ​പ്ര​കാ​ശ് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഹോ​മി​യോ ആ​ശു​പ​ത്രി, ബ​ഡ്സ് സ്‌​കൂ​ള്‍, തെ​രു​വുനാ​യ്ക്ക​ള്‍​ക്കു​ള്ള ഷെ​ല്‍​ട്ട​ര്‍ ഹോം, ​ച​വ​റ ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം, ഹൈ​മാ​സ്റ്റ്/​ലോ മാ​സ്റ്റ് ലൈ​റ്റു​ക​ള്‍, അ​ഷ്‌ടമു​ടി​ക്കാ​യ​ലി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഐ. ​ജ​യ​ല​ക്ഷ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ​ര​ത്ത് പ​ട്ട​ത്താ​നം, ച​വ​റ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി.​രേ​ഖ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, വ​യോ​ജ​ന​ക്ല​ബ് അം​ഗ​ങ്ങ​ള്‍, ബ​ഡ്സ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags :

Recent News

Corehub Up