x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ ചു​റ്റു​മ​തി​ല്‍ ഭീ​ഷ​ണിയെന്ന്; നാ​ട്ടു​കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: October 25, 2026 07:19 AM IST | Updated: October 25, 2026 07:19 AM IST

തു​വൂ​ര്‍ ത​റ​യ്ക്ക​ല്‍ എ​യു​പി സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​രോ​ധി​ക്കു​ന്നു.

ക​രു​വാ​ര​കു​ണ്ട്: തു​വൂ​ര്‍ ത​റ​യ്ക്ക​ല്‍ എ​യു​പി സ്‌​കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ല്‍ പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​രോ​ധി​ച്ചു.

അ​ങ്ങാ​ടി​യി​ലെ ക​ളി​മൈ​താ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​റ​യ്ക്ക​ല്‍ എ​യു​പി സ്‌​കൂ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ത​മ്മി​ല്‍ ത​ര്‍​ക്ക​വും നി​യ​മ​പോ​രാ​ട്ട​വും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ല്‍ ത​ന്നെ അ​ശാ​സ്ത്രീ​യ​ത ഉ​ന്ന​യി​ച്ച് നാ​ട്ടു​കാ​ര്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​വു​ക​യും അ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ‍ മ​തി​ല്‍ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍ പെ​ട്ടെ​ന്ന് അ​ത്ത​ര​ത്തി​ലൊ​രു ഉ​ത്ത​ര​വി​റ​ക്കാ​ന്‍ സാ​ധ്യ​മ​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍. ആ​ര്യ, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ എം.​നാ​സ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ഇ​തേ തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​യും തു​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​സീ​ന​യെ​യും നാ​ട്ടു​കാ​ര്‍ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 10.30ന് ​തു​ട​ങ്ങി​യ ഉ​പ​രോ​ധം വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് അ​വ​സാ​നി​ച്ച​ത്.​എ​ഡി​എം പി.​ഒ. സാ​ദി​ഖ്, ത​ഹ​സി​ല്‍​ദാ​ര്‍ എം.​പി. സി​ന്ധു, പാ​ണ്ടി​ക്കാ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​കെ. നാ​സ​ര്‍ എ​ന്നി​വ​രു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​ത്.

ക​ള​ത്തി​ല്‍ കു​ഞ്ഞാ​പ്പു ഹാ​ജി, പി.​എ. മ​ജീ​ദ്, മൃ​ദു​ല ഭാ​നു, കൊ​പ്പ​ത്ത് ഷെ​രീ​ഫ്, ഷാ​ജ​ഹാ​ന്‍, ജ​ഷീ​ല്‍ ബാ​ബു, പി. ​സ​ലാ​ഹു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up