x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ഖ​ലാ​ത​ല ഇ​ന്‍റര്‍ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം

വെബ് ഡെസ്ക്
Published: October 25, 2026 07:28 AM IST | Updated: October 25, 2026 07:28 AM IST

യു​ആ​ര്‍​ഐ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ക​രി​ക്കം കി​പ്‌​സി​ല്‍ കേ​ര​ള ഫു​ട്‌​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ കു​രി​കേ​ശ് മാ​ത്യു ഉ​ദ്ഘാ​ട​നം ച

കൊ​ട്ടാ​ര​ക്ക​ര :ക​രി​ക്കം കി​പ്‌​സ് ഗ്രൗ​ണ്ടി​ല്‍ യു​ആ​ര്‍​ഐ ട്രോ​ഫി​ക്ക് വേ​ണ്ടി ന​ട​ക്കു​ന്ന മേ​ഖ​ലാ​ത​ല ഇ​ന്‍റര്‍ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം തു​ട​ങ്ങി. ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കാ​യി​ക​രം​ഗ​ത്തെ ആ​യു​ധ​മാ​ക്കി യു​വ​ത​ല​മു​റ​യെ മൈ​താ​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​വാ​ന്‍ പ​ദ്ധ​തി​ക​ള്‍ അ​നി​വാ​ര്യ​മെ​ന്ന് കേ​ര​ള ഫു​ട്‌​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ കു​രി​കേ​ശ് മാ​ത്യു ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ആ​ര്‍​ഐ ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഐ​സ​ക്ക് എ​സ്. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​എം​സി​എ ദേ​ശീ​യ മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ കെ.​ഒ.​രാ​ജു​ക്കു​ട്ടി, യു​ആ​ര്‍​ഐ എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി കെ.​ജി മ​ത്താ​യി​ക്കു​ട്ടി, കി​പ്‌​സ് ഡ​യ​റ​ക്ട​ര്‍ സൂ​സ​ന്‍ ഏ​ബ്ര​ഹാം, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഷി​ബി ജോ​ണ്‍​സ​ണ്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ നി​ഷ. വി. ​രാ​ജ​ന്‍, മാ​നേ​ജ​ര്‍ എം. ​തോ​മ​സ്, ക​ണ്‍​വീ​ന​ര്‍ ബി. ​സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 12 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു.

Tags :

Recent News

Corehub Up