ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നു.
മഞ്ചേരി: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മാണ പുരോഗതി ജില്ലാ കളക്ടര്‍ ഡോ വിനയ് ഗോയല്‍, യു.എ. ലത്തീഫ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
നിര്‍മാണപ്രവൃത്തികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് കളക്ടര്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്കി.
മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി വി.പി. ഫിറോസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുല്‍ മജീദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബൂബക്കര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ. ജാനിഫ്, തഹസില്‍ദാര്‍ എം. മുകുന്ദന്, കിറ്റ്കോ പ്രതിനിധികള്‍, മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags :