x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തളരാതെ ചുവടുകൾവച്ച് ദിവ്യ ടീച്ചർ...

എ​സ്. രാ​ജേ​ഷ്
Published: October 25, 2026 07:39 AM IST | Updated: October 25, 2026 07:39 AM IST

കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ല്‍ ഈ​സ്റ്റ് ഗ​വ.ഡ​ബ്ലി​യു എ​ല്‍​പി സ്‌​കൂ​ളി​ലെ ദി​വ്യ ടീച്ചർ വിദ്യാർഥി​ക​ള്‍​ക്കൊ​പ്പം.

കൊ​ട്ടാ​ര​ക്ക​ര: സെ​റി​ബ്ര​ല്‍ പാ​ള്‍​സി​യെ​ന്ന രോ​ഗ​ാവ​സ്ഥ​​യെ ആ​ത്മ​വി​ശ്വാ​സം കൊ​ണ്ട് തോ​ല്‍​പി​ച്ച് മു​ന്നേ​റു​ക​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ല്‍ ദി​വ്യാ ഭ​വ​നി​ല്‍ ദി​വ്യാ രാ​ജ് (33). കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ല്‍ ഈ​സ്റ്റ് ഗ​വ. ഡ​ബ്ലി​യു എ​ല്‍​പി സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് ടീ​ച്ച​റാ​ണ് ദി​വ്യ. ത​മി​ഴ്‌​നാ​ട്ടി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഓ​ഫിസ് സ്റ്റാ​ഫാ​യ രാ​ജേ​ശ്വ​ര​ന്‍ നാ​യ​രു​ടെ​യും മ​ഹേ​ശ്വ​രി അ​മ്മ​യു​ടെ​യും മ​ക​ളാ​യ ദി​വ്യ ഏ​ഴാം മാ​സ​ത്തി​ലാ​ണ് ജ​നി​ച്ച​ത്. ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​യി പി​റ​ന്ന ദി​വ്യ​യു​ടെ സ​ഹോ​ദ​രി 18-ാം വ​യ​സി​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ജ​ന്മ​നാ സെ​റി​ബ്ര​ല്‍ പാ​ള്‍​സി ബാ​ധി​ച്ച ദി​വ്യ​യു​ടെ കാ​ലു​ക​ള്‍​ക്ക് ബ​ല​ക്ഷ​യ​വും കൈ​ക​ള്‍​ക്ക് പ​രി​മി​തി​ക​ളു​മു​ണ്ട്. ഒ​രു കാ​ല​ത്ത് തീ​ര്‍​ത്തും ന​ട​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ദി​വ്യ​യ്ക്ക് വാ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചു​വ​ടു​ക​ള്‍ വ​യ്ക്കാ​നാ​കും.

കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ല്‍ നി​ന്ന് ടി​ടി​സി നേ​ടി​യ ശേ​ഷം 2017ല്‍ ​കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ബി​എ ഹി​സ്റ്റ​റി​യി​ല്‍ ഒ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് എം​എ ഫ​സ്റ്റ് ക്ലാ​സോ​ടെ പാ​സാ​യി. 2019ല്‍ ​പി​എ​സ്‌സി ​വ​ഴി​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തു​ള്ള പ​ള്ളി​ക്ക​ല്‍ ഈ​സ്റ്റ് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യത്. ഒ​ന്ന് മു​ത​ല്‍ നാ​ലു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ ദി​വ്യ പ​ഠി​പ്പി​ക്കു​ന്നു. എല്ലാ വി​ഷ​യ​വും പ​ഠി​പ്പി​ക്കു​ന്ന ദി​വ്യ​യ്ക്ക് ഇ​ഷ്ടം കൂ​ടു​ത​ല്‍ മ​ല​യാ​ള​ത്തി​നോ​ടാ​ണ്. സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച​ ശേ​ഷം അ​മ്മ മ​ഹേ​ശ്വ​രി​യും ദി​വ്യയ്ക്കൊ​പ്പം രാ​വി​ലെ ഓ​ട്ടോ​യി​ല്‍ സ്‌​കൂ​ളി​ലെ​ത്തും. അ​ധ്യാ​പ​നം ക​ഴി​ഞ്ഞു ദി​വ്യ മ​ട​ങ്ങും​വ​രെ​യും അ​മ്മ താ​ങ്ങും ത​ണ​ലു​മാ​യി സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ കാ​ണും. എം​എ ഇ​ക്കാ​ണോ​മി​ക്‌​സ് ബി​രു​ദ ധാ​രി​യാ​യ മ​ഹേ​ശ്വ​രി​യാ​ണ് ബോ​ര്‍​ഡി​ല്‍ എ​ഴു​തി ദി​വ്യ​യെ സ​ഹാ​യി​ക്കു​ന്ന​ത്. അ​ച്ഛ​നും അ​നു​ജ​ത്തി ദൃ​ശ്യ​യും ദി​വ്യ​യ്ക്ക് പി​ന്തു​ണ​യാ​യു​ണ്ട്. മ​ല​യാ​ള​ഭാ​ഷ​യെ അ​തി​ര​റ്റ് സ്‌​നേ​ഹി​ക്കു​ന്ന ദി​വ്യ ചെ​റു​ക​ഥ​ക​ളും ക​വി​ത​ക​ളും എ​ഴു​തി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up