ലവ്ദാതോസി - ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി കൊല്ലം രൂപതയുടെ നേതൃത്വത്തില്‍ ബിഷപ് ഹൗസ് അങ്കണത്തില്‍ തുടങ്ങിയ ഫലവൃക്ഷത്തോട്ടത്തിന്റെ രൂപതാതല ഉദ്ഘാടനം കൊ
കൊല്ലം : ലവ്ദാതോസി - ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി കൊല്ലം രൂപതയുടെ നേതൃത്വത്തില്‍ ബിഷപ് ഹൗസ് അങ്കണത്തില്‍ ഫലവൃക്ഷത്തോട്ടം തുടങ്ങി.
കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ആദ്യ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫലവൃക്ഷങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തുക കൂടി ചെയ്യുമെന്ന് ബിഷപ് പറഞ്ഞു.
രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ബൈജു ജൂലിയന്‍ അധ്യക്ഷത വഹിച്ചു. പ്രോക്യൂറേറ്റര്‍ ഫാ.ജോളി ഏബ്രഹാം, ബിഷപ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട്, വനിതാ വിഭാഗം കണ്‍വീനര്‍ ജയിന് ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ.അരുണ്‍ ആറാടന്‍, ഫാ.അനീഷ് ആന്‍സില്‍, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് യോഹന്നാന് ആന്റണി, ജനറല്‍ സെക്രട്ടറി എ.ജെ ഡിക്രൂസ്, സിഎല്‍സി രൂപത പ്രസിഡന്റ് റീത്ത ദാസ്, കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടര്‍, ബിഷപ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ പ്രോഗ്രാം പിആര്‍ഒ സാബു ബെനഡിക്റ്റ്, നിരവധി സന്യാസിനികള്‍ എന്നിവര്‍ തൈകള്‍ നടുകയും പ്രസംഗിക്കുകയും ചെയ്തു.
Tags :