ശ്രീകണ്ഠപുരം: ശമ്പള, പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) ശ്രീകണ്ഠപുരം യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം റോയൽ മിനി ഹാളിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ സംസ്ഥാന കമ്മിറ്റിയംഗം കത്രിക്കുട്ടി അനുമോദിച്ചു. യൂണിറ്റ് അംഗം കോട്ടൂരിലെ കെ.കെ. സുധാകരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഇ. കുഞ്ഞികൃഷ്ണൻ, കെ.പി. രാമകൃഷ്ണൻ, ദിവാകരൻ പള്ളിയത്ത്, എം. ബാലൻ വി.കെ. ഗോപി ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.