x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

വെബ് ഡെസ്ക്
Published: July 16, 2026 11:20 PM IST | Updated: July 16, 2026 11:20 PM IST

ഓ​മ​ന ജോ​സ​ഫ്, എ.​ജി. ആ​ന്‍റ​ണി

​ചേ​ര്‍​ത്ത​ല: റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നാളെ നടക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ട്ട​റി ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​ടി​ന ആ​ന്‍റണി വി​ശി​ഷ്ടാ​തി​ഥി​യാ​കും.

വൈ​വി​ധ്യ​മാ​ര്‍​ന്ന സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ജോ​സ​ഫ് പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി എ.​ജി. ആ​ന്‍റണി, ട്ര​ഷ​റ​ര്‍ പി.​ജെ. ജോ​സ​ഫ്, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​ശി​വ​ന്‍​കു​ട്ടി നാ​യ​ര്‍, ജോ​സ് കൂ​മ്പ​യി​ല്‍, ഡി. ​ഗി​രീ​ഷ്‌​കു​മാ​ര്‍, എം.​മോ​ഹ​ന​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ള്‍, രോ​ഗ​പ്ര​തി​രോ​ധ-​ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ള്‍, ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ജ​ല-​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​രം​ഭ​ങ്ങ​ള്‍, വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, യു​വ​ജ​ന-​സ്ത്രീ ശക്തീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ കൂ​ടു​ത​ല്‍ വി​പു​ല​മാ​യി ന​ട​പ്പാ​ക്കും. തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ - കോ​ള​ജ് ത​ല​ത്തി​ല്‍ വി​പു​ല​മാ​യ പ്ര​ചാ​ര​ണ​വും ബോ​ധ​വ​ത്കര​ണ​വും ന​ട​ത്തും.


അ​ന്ത​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​ന​മാ​യ ഡി​സം​ബ​ര്‍ മൂ​ന്നി​ന് കി​ട​പ്പു രോ​ഗി​ക​ള്‍​ക്കാ​യി ഒ​രു ദി​വ​സ​ത്തെ ക്യാ​മ്പ് ന​ട​ത്തും. ഭ​ക്ഷ​ണം, ഭ​ക്ഷ​ണ കി​റ്റ്, ആ​വ​ശ്യ​മാ​യ വീ​ല്‍ ചെ​യ​ര്‍, വാ​ക്ക​ര്‍ എ​ന്നി​വ​യും ക്യാ​മ്പി​ല്‍ ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. നി​ര്‍​ധ​ന​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്കു വീ​ടു​വ​ച്ചു ന​ല്‍​കും.

Tags : Local News Nattuvishesham Rotary Club Office Bearers

Recent News

Corehub Up