പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: വിഴിഞ്ഞത്ത് യുവ തികളുടെ ആത്മഹത്യക്ക് കാരണക്കാരിയായ സിന്ധുകുമാരിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ ഉച്ചയോടെ തമ്പാനൂരിലുള്ള കെഎസ്എഫ്ഇയുടെ സായാഹ്ന ശാഖയിലും കെഎസ്എഫ് ഇയുടെ പാച്ചല്ലൂരിലുള്ള ശാഖയിലും പൂങ്കു ള ത്തെ ദേശീയ ബാങ്കിലും കോവളം വെങ്ങാനൂർ എന്നിവിടങ്ങളിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
വെണ്ണിയൂർ സ്വദേശി അഞ്ചു, വെങ്ങാനൂർ സ്വദേശി ഐശ്വര്യ എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടന്നത്.സി ന്ധുകുമാരിക്കെതിരെ ഇന്നലെയും മൂന്നു പേർ പരാതിയുമായി എത്തിയതോടെ എണ്ണം 25 ആയി. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നു മനസിലാക്കായ അധികൃതർ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോക്ക് കൈമാറിയിരിക്കുകയാണ്.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വൈകുന്നേരത്തോടെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
Tags : Nattuvishesham LocalNews