പ്രതീകാത്മക ചിത്രം
കിളിമാനൂർ: കൊടുവഴന്നൂരിൽ വിദ്യാർഥികളുടെ ഗ്യാങ് വാർ. കിളിമാനൂർ സബ്ജില്ലയിലെ കൊടുവഴന്നൂർ എച്ച്എസ്എസിലെ പ്ലസ് വൺ കൊമേഴ്സ് ബാച്ചിലെ വിദ്യാർഥികളും പ്ലസ്ടു സയൻസ് ബാച്ചിലെ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം.
പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഗ്യാംഗ്സ്റ്റർ ഗ്രൂപ്പ് നിർമിച്ചിരുന്നു. ഈ ഗ്രൂപ്പ് പിരിച്ചുവിടണമെന്നു പ്ലസ്ടു വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും പ്ലസ് വൺ വിദ്യാർഥികൾ നിരസിച്ചു. ഇതിനെച്ചൊല്ലി പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയും പ്ലസ്ടു വിദ്യാർഥിയും തമ്മിൽ തർക്കം രൂക്ഷമാവുകയും പരസ്പരം തല്ലി തീർക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്നു തിരക്കൊഴിഞ്ഞ സ്ഥലത്തെത്തി വിദ്യാർഥികൾ ഏറ്റുമുട്ടി. ഏറ്റുമുട്ടിയവരിൽ പ്ലസ്ടു വിദ്യാർഥി മാർഷൽ ആർട്സ് പരിശീലിച്ചിട്ടുള്ളതായിരുന്നു.
പ്ലസ്വൺ വിദ്യാർഥിയുടെ കഴുത്ത് ലോക്ക് ചെയ്തു മിനിറ്റുകളോം തറയിൽ കിടത്തിയത് ഇരു പക്ഷത്തെയും ഇതര വിദ്യാർഥികൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. പ്ലസ്വൺ വിദ്യാർഥി ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ വിദ്യാർഥി ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു. പിന്നീട് ചർച്ചചെയ്ത് ഒത്തുതീർപ്പിലെത്തി.
Tags : Nattuvishesham LocalNews