എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂളിലെ പുതിയ സ്പോർട്സ് കോംപ്ലക്സും ഫിഫ വേൾഡ് കപ്പ് ആഘോഷവും ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു. അതിരൂപത
അങ്കമാലി: എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂളിൽ വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ സ്പോർട്സ് കോംപ്ലക്സിന്റെയും ഫിഫ ലോക കപ്പ് ആഘോഷത്തിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ നിർവഹിച്ചു. വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിൽ കായികരംഗത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ഓരോ വിദ്യാർഥികൾക്കും വരും കാലങ്ങളിൽ ലോകകപ്പിന്റെ ഭാഗമാകാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രിയെ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും സ്വീകരിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലും സ്കൂൾ ഡയറക്ടറുമായ ഫാ. ഡോ. ആന്റോ ചേരാൻതുരുത്തി മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കോംപ്ലക്സ് നിർമാണം മികച്ച രീതിയിൽ പൂർത്തിയാക്കിയ കോൺട്രാക്ടർ കെ. ജെ. സെബാസ്റ്റ്യനും ഉപഹാരം നൽകി.
വിദ്യാർഥികൾക്ക് ഷൂട്ട് ഔട്ട് മത്സരവും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് ഫുട്ബോൾ സെവൻസ് മാച്ചും ഉണ്ടായിരുന്നു. വിജയികൾക്ക് അവാർഡുദാനവും നടത്തി.
നൈപുണ്യ പബ്ലിക് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ബിന്റോ കിലുക്കൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. റോബിൻ വാഴപ്പിള്ളി, സ്കൂൾ പ്രിൻസിപ്പാൾ എം. പി. രാജലക്ഷ്മി , വൈസ് പ്രിൻസിപ്പൽ രജിത ജോസഫ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർ എൻ. വി. പോളി, രക്ഷാകർത്തൃ പ്രതിനിധി പി. എ. മാർട്ടിൻ, വിദ്യാർഥി പ്രതിനിധി ആൻമരിയ സീസൺ എന്നിവർ പ്രസംഗിച്ചു.
ഓപ്പൺ ജിം, ക്രിക്കറ്റ് പിച്ച്, വോളിബോൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട് എന്നിവയുൾപ്പെടെ ഉന്നത നിലവാരത്തിലുള്ള കായിക സൗകര്യങ്ങളാണ് ഇവിടെ പുതുതായി സജ്ജീകരിച്ചിരിക്കുന്നത്.
Tags : Local News Nattuvishesham Ernakulam