x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ത്യാ​ശ വ്യാ​കു​ല​മാ​താ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 17, 2026 09:35 PM IST | Updated: July 17, 2026 09:35 PM IST

പ്രതീകാത്മക ചിത്രം

മു​ണ്ട​ക്ക​യം: കി​ട​പ്പ് രോ​ഗി​ക​ളു​ടെ​യും ആ​ശ​ര​ണ​രു​ടെ​യും പ​രി​പാ​ല​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​ന ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​ത്യാ​ശ വ്യാ​കു​ല​മാ​താ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി​യും ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ ഫാ. ​ഡോ. ജെ​യിം​സ് മു​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ, എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ജീ​രാ​ജ്, മി​നി സാ​ബു, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​ഗു​ണ​ൻ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​ൻ, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​തോ​മ​സ്, വാ​ർ​ഡ് മെം​ബ​ർ സ്റ്റാ​ൻ​ലി സ​ണ്ണി, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി റോ​യി മാ​ത്യു ക​പ്പി​ലു​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വാ​ർ​ധ​ക്യ​ത്താ​ലും രോ​ഗ​ത്താ​ലും അ​പ​ക​ട​ങ്ങ​ളി​ലും കി​ട​പ്പു രോ​ഗി​ക​ളാ​യ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ആ​ളു​ക​ളു​ടെ പ​രി​പാ​ല​ന​വും സം​ര​ക്ഷ​ണ​വു​മാ​ണ് ട്ര​സ്റ്റി​ന്‍റെ ഉ​ദ്ദേ​ശം. ഇ​ട​വ​ക​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഇ​ത്ത​രം ആ​ളു​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കു​ക​യു​മാ​ണ് ട്ര​സ്റ്റി​ന്‍റെ ല​ക്ഷ്യം. ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നും വി​കാ​രി ഫാ.​ഡോ. ജ​യിം​സ് മു​ത്ത​നാ​ട്ട് പ​റ​ഞ്ഞു.

പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വ്യാ​കു​ല​മാ​താ പ​ള്ളി​യോ​ട് ചേ​ർ​ന്ന് പ്ര​ത്യേ​ക ഓ​ഫീ​സ് മു​റി​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

Tags : Local News Nattuvishesham Vyakulamata Palliative Care

Recent News

Corehub Up