x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ള​പ്പു​ര​യ്ക്ക​ല്‍ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് ഇ​ടി​ഞ്ഞു​താ​ഴ്ന്നു

വെബ് ഡെസ്ക്
Published: July 17, 2026 10:57 PM IST | Updated: July 17, 2026 10:57 PM IST

വ​ള്ള​പ്പു​ര​യ്ക്ക​ല്‍ പാ​ല​ത്തി​​ന്‍റെ അ​പ്രോ​ച്ച് ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ല്‍.

എ​ട​ത്വ: പ​ച്ച വ​ള്ള​പ്പു​ര​യ്ക്ക​ല്‍ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നു. പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍​ഡി​ല്‍ പ​ച്ച ജം​ഗ്ഷ​ന്‍ മു​ത​ല്‍ ച​ങ്ങ​ങ്ക​രി ക​ട​വു​വ​രെ​യു​ള്ള റോ​ഡി​​ന്‍റെ പ്ര​ധാ​ന പാ​ല​മാ​യ വ​ള്ള​പ്പുര​യ്ക്ക​ല്‍ പാ​ല​ത്തി​​ന്‍റെ അ​പ്രോ​ച്ച് റോ​ഡാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

തോ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള അ​പ്രാ​ച്ച് റോ​ഡി​​ന്‍റെ ക​രി​ങ്ക​ല്‍ ഭി​ത്തി​ക​ള്‍ ഇ​ള​കി​വീ​ണാ​ണ് റോ​ഡ് താ​ഴാ​ന്‍ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്താ​ണ് ക​രി​ങ്ക​ല്‍ ഭി​ത്തി​ക​ള്‍ ഇ​ള​കി വീ​ഴാ​ന്‍ തു​ട​ങ്ങി​യ​ത്. ക​രി​ങ്ക​ല്‍ ഇ​ള​കി​യ​തോ​ടെ റോ​ഡി​​ന്‍റെ ഉ​ള്ളി​ല്‍നി​ന്ന് ഗ്രാ​വ​ലും മെ​റ്റ​ലും അ​ട​ര്‍​ന്നു തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​ണ്.

ചെ​ക്കി​ടി​ക്കാ​ട് പ​ച്ച സ​ര്‍​വീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ വ​ളം എ​ത്തി​ക്കു​ന്ന​തും ടി​പ്പ​ര്‍ ലോ​റി ഉ​ള്‍​പ്പെ​ടെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തും ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. അ​പ്രോ​ച്ച് ത​ക​ര്‍​ന്നാ​ല്‍ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലെ​ത്തും. പാ​ല​ത്തി​​ന്‍റെ ശോ​ച്യാ​വ​സ്ഥ എം​എ​ല്‍​എ​യെ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു വ​ര​മ്പ​ത്ത്, ബാ​ബു സേ​വ്യ​ര്‍, ആ​ന്‍റണി തി​രു​ന​ലം, ത​ങ്ക​ച്ച​ന്‍ മ​ണ്ണാ​രു​പ​റ​മ്പ്, ജി​ജി ചു​ടു​കാ​ട്ടി​ല്‍, ജോ​പ്പി​ച്ച​ന്‍ ചൂര​പ്പ​റ​മ്പ് എ​ന്നി​വ​ര്‍ എം​എ​ല്‍​എ​യ്‌​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Tags : Local News Nattuvishesham approach of the bridge Vallapurakkal

Recent News

Corehub Up