റാന്നി ഹോളി ട്രിനിറ്റി ആശ്രമ ചാപ്പലിൽ ഗീവർഗീസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ ശ്രാദ്ധപ്പെരുന്നാളിനു തുടക്കംകുറിച്ച് ഡോ. യുഹാനോൻ മാർ തേവോദോറസ് മെത്രാപ്
റാന്നി: ഹോളി ട്രിനിറ്റി ആശ്രമ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ അധ്യക്ഷൻ ഗീവർഗീസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ 27-ാമത് ശ്രാദ്ധപ്പെരുന്നാളിനു കൊടിയേറി. 23 വരെയാണ് പെരുന്നാൾ.
ഇന്നലെ രാവിലെ കുർബാനയ്ക്കുശേഷം ആശ്രമം വിസിറ്റർ ബിഷപ് ഡോ. യൂഹാനോൻ മാർ തേവോദോറസ് കൊടിയേറ്റ് നിർവഹിച്ചു. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, മാത്യൂസ് റന്പാൻ, വൈദികർ തുടങ്ങിയവർ പങ്കെടുത്തു. ആശ്രമം മുൻ സുപ്പീരിയർ ഔഗേൻ റന്പാന്റെ അഞ്ചാം ചരമവാർഷികവും ഇന്നലെ ആചരിച്ചു.
19ന് രാവിലെ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. 20ന് രാവിലെ ഫാ. ഏബ്രഹാം മത്തായിയും 21ന് രാവിലെ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയും 22ന് രാവിലെ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയും കുർബാന അർപ്പിക്കും. വൈകുന്നേരം അഞ്ചിന് തീർഥാടകർക്കു സ്വീകരണം. ആറിന് സന്ധ്യാനമസ്കാരം. ഏഴിന് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും.
23ന് രാവിലെ ഏഴിന് പ്രഭാത പ്രാർഥനയേത്തുടർന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ തേവോദോസിയോസ്, സഖറിയ മാർ സേവേറിയോസ് എന്നിവർ സഹകാർമികരാകും. തുടർന്ന് വിദ്യാഭ്യാസ അവാർഡ്ദാനം, കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവ ഉണ്ടാകും.