തളിപ്പറമ്പ്-മണക്കടവ്-കുർഗ് ടിസിബി റോഡിൽ കാഴ്ചയെ മറച്ച് വളർന്നു നില്ക്കുന്ന കാടുകൾ.
ആലക്കോട്: തളിപ്പറമ്പ്-മണക്കടവ് ടിസിബി റോഡിൽ കാഴ്ച മറച്ച് കാടുകൾ വളർന്നു നിൽക്കുന്നു. കാർത്തികപുരത്തിനും മണക്കടവിനും ഇടയിൽ പച്ചതുരുത്തിനു സമീപത്തെ വളവിലാണു റോഡി ലേക്ക് ചാഞ്ഞ് മരങ്ങളുടെ ശിഖരങ്ങളും കാടുകളും വളർന്നു നിൽക്കുന്നത്.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയുന്നില്ലെന്ന് പരാതി ഉണ്ട്. അപകടങ്ങൾ നടക്കുന്ന വളവുകൂടിയാണിത്. ദിവസേന ദീർഘദൂര ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
കാഴ്ച മറയ്ക്കുന്ന കാടുകൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Forests